മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്ബോള്‍ അവരുടെ ഭാര്യമാരെ കൂട്ടികൊണ്ടു പോകാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എവിടെപ്പോയാലും ഭാര്യയെ കൂടെ കൊണ്ടു പോകുന്ന ഒരു വ്യക്തിത്വമാണ് എംജി ശ്രീകുമാറിന്റെത്. ഇപ്പോളിതാ ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം.
” വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെന്റെ ഭാര്യയുമായി നടക്കുമ്ബോള്‍, എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാന്‍ കൂടെ കൊണ്ട് നടക്കുന്നത് എന്ന തരത്തില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കമാണ് അത് പ്രചരിപ്പിച്ചത്. ഇവന് വേറെ ജോലിയില്ലേ പോകുന്നുടത്തെല്ലാം അവളെയും കൊണ്ട് പോകാന്‍ എന്നോക്കെ ആണ് പലരും പറഞ്ഞത്. എന്റെ ചേട്ടന് വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്.
പക്ഷെ കാലം മാറി, ഇന്ന് 99 ശതമാനം സെലിബ്രിറ്റിസും അവര്‍ പോകുന്നിടത്തെല്ലാം ഭാര്യമാരെയും കൊണ്ട് പോകാറുണ്ട്. എനിക്കെന്റെ ഭാര്യയെ പേടിയില്ല, എനിക്ക് അവളോട് സ്നേഹമാണ്. ഞാന്‍ പോകുമ്ബോള്‍ എന്റെ വൈഫ് അടുത്ത് ഇല്ല എന്നുണ്ടെങ്കില്‍ എനിക്കെന്തോ വിഷമം പോലെയാണ്. എന്റെ കാര്യങ്ങള്‍ നോക്കാനും, എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജരെ കൊണ്ട് പോകുന്നതിനേക്കാള്‍ നല്ലതല്ലേ ഭാര്യയെ കൊണ്ടുപോകുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...