
serial
‘അതിന്’ തയ്യാറാവാൻ ആവശ്യപ്പെട്ടു; വമ്പൻ ഓഫറുകൾ വാഗ്ദാനം
‘അതിന്’ തയ്യാറാവാൻ ആവശ്യപ്പെട്ടു; വമ്പൻ ഓഫറുകൾ വാഗ്ദാനം
Published on

ഭാര്യ സീരിയലിലെ രോഹിണിയെ അറിയാത്ത മലയാളി കുടുംബപ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് ആണ് സീരിയൽ പ്രേക്ഷകരുടെ മനസ്സു മൃദുല വിജയ് കീഴടക്കിയത്. ഭാര്യയിൽ പച്ചപ്പാവമായ കഥാപത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പൊൾ ഇതാ മൃദുലയുടെ ഒരു തുറന്ന് പറച്ചിൽ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്
സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സംവിധായകന്മാർക്കും നടന്മാർക്കും എതിരെ പല തവണ ആരോപണങ്ങളുമായി നടിമാർ രംഗത്ത് വന്നിട്ടുമുണ്ട്. സിനിമയിൽ നടക്കുന്ന പല തുറന്ന് പറച്ചിലുകളും പലർക്കും തല വേദനയും സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിലൊരു തലവേദനയാണ് മൃദുലയ്ക്കും പറയാനുള്ളത്
സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും, കുടുംബ പ്രേക്ഷകർക്ക് എന്നും തന്നെ കാണാൻ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെന്നും മൃദുല പറയുന്നു.സിനിമയിൽ നിന്നും ഒരുപാട് ഓഫറുകൾ തനിക്ക് വന്നിട്ടുണ്ടെന്നും പക്ഷെ അവർ എല്ലാം അഡ്ജസ്റ്റമെന്റുകൾ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കിൽ ആ ഓഫർ കിട്ടിയേനെ പക്ഷെ താൻ അത് നിരസിച്ചെന്നും എന്തിനും തയാറായി നിൽക്കുന്ന ചിലരെ പോലെ തനിക്കാകാൻ കഴിയില്ലെന്നും മൃദുല പറയയുന്നു. കഴിവ് ഉള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവർ വളർന്ന് വരണം പക്ഷെ സിനിമയിൽ സജീവമായ ചിലർക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താൽപര്യമെന്നും മൃദുല പറയുന്നു.
തമിഴ് സിനിമയിൽ കൂടി വന്ന് മലയാളത്തിൽ നിരവധി സീരിയലുകളിൽ വേഷമിട്ട മൃദുല ഭാര്യ, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടിയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്. ‘കൃഷ്ണതുളസി’യിലെ കൃഷ്ണ എന്ന കഥാപാത്രമാണ് വളരെ വേഗത്തില്‍ സീരിയല്‍ പ്രേക്ഷകരുടെ മനസ്സു കീഴടക്കാൻ മൃദുലയ്ക്ക് സഹായകമായത്. മറ്റുള്ളവരുടെ ആട്ടും തുപ്പുമേല്ക്കുമ്പോഴും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു പാവം പെണ്‍കുട്ടി. പലപ്പോഴും പ്രേക്ഷകലക്ഷങ്ങളെ െപാട്ടിക്കരയിപ്പിച്ചു ഈ കഥാപാത്രം. . അതായിരുന്നു കൃഷ്ണ!
പരമ്പരയിൽ കൃഷ്ണയുടെ സെന്റിമെന്റ്സ് സീനുകൾ അത്രയ്ക്കും തീവ്രമായിരുന്നു. പരമ്പരയിൽ മൃദുല അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘കൃഷ്ണതുളസി’യിലെ കൃഷ്ണ തന്റെ അഭിനയ ജീവിതത്തില്‍ കിട്ടിയതില്‍ വച്ചേറ്റവും മികച്ച കഥാപാത്രമാണെന്നു മൃദുല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്കു മുന്പില് എത്തുന്നത്. ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് വയസു പതിനജായിരുന്നു. പിന്നീട് ‘കടന് അന്പൈ മുറിക്കും’ എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര് എന്ന നായിക കഥാപാത്രം. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍നിന്നു വിളിയുണ്ടായത്. അങ്ങനെ ‘സെലിബ്രേഷന്’ എന്ന സിനിമയില്‍ കൗമുദി എന്ന നായികാ കഥാപാത്രമായി.
കല്യാണാലോചനകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആണ് താരത്തിന്റെ അഭിപ്രായം ‘‘ഒന്നുകൂടെ പ്രായവും പക്വതയും ആവട്ടെ, എന്നിട്ടാകാം കല്യാണമെന്നാണ് താരത്തിന്റ പക്ഷം!
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച്...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...
അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ...
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...