30 സെക്കന്റ് നീണ്ടു നില്ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല ! തുറന്നടിച്ച് അപര്‍ണ നായര്‍
Published on

ഫെയ്സ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന് ചെയ്തയാൾക്ക് ചുട്ടമറുപടി നല്കി നടി അപര്‍ണാ നായര്‍. മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നടി പറയുന്നു.
വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് നടിയുടെ പോസ്റ്റ്.
അപര്‍ണാ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.
ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.
നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.
ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...