
Social Media
സയേഷ ഗർഭിണി? ആ രഹസ്യം പരസ്യമാക്കൂവെന്ന് ആരാധകർ
സയേഷ ഗർഭിണി? ആ രഹസ്യം പരസ്യമാക്കൂവെന്ന് ആരാധകർ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആര്യയും സയേഷയും. താരദമ്ബതികളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണെന്ന തരത്തിഉള്ള വാർത്തകളാണ് പുറത്ത് വരുന്നത്. നേരത്തെയും ഇതേ കാര്യം പുറത്ത് വന്നിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് സയേഷ ഗര്‍ഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്. കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്. താരദമ്ബതികളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് മുകളിലായതോടെയാണ് വീണ്ടും ഇതേ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ആര്യയോ സയേഷയോ അവരുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ ആ രഹസ്യം പരസ്യമാക്കൂ എന്ന കമന്റുകളാണ് ആരാധകര്‍ സയേഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിക്കുന്നത്. ലോക്ക്ഡൗണില്‍ ഫ്രോസ്റ്റ് ബൈ സയേഷ എന്നൊരു ഇന്‍സ്റ്റഗ്രാം പേജും താരം ആരംഭിച്ചിട്ടുണ്ട്. താനുണ്ടാക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഡെസേര്‍ട്ടുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സയേഷ ഇതിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. ആര്യ രുചിച്ചു നോക്കുന്ന ചിത്രങ്ങളും സയേഷ പങ്കുവെച്ചിരുന്നു.
നേരത്തെ നടി സാമന്തയുടെ പേരില്‍ സമാനമായ ആരോപണങ്ങള്‍ വന്നെങ്കിലും അതൊക്കെ സത്യമല്ലെന്ന് പറഞ്ഞ് നടി തന്നെ എത്തിയിരുന്നു. വൈകാതെ പ്രതികരണവുമായി താരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...