പ്രതിസന്ധി ഘട്ടങ്ങളിൽ ദിലീപ് മാത്രമായിരുന്നു എന്റെ കൂടെയുണ്ടായിരുന്നുന്നതെന്ന് സുരേഷ് ഗോപി. ആ സമയങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും തന്റെ കൂടെയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നത്. ഇപ്പോൾ സുരേഷ് ഗോപി പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;
“എന്റെ കാര്യം അവര് നോക്കുന്നില്ലല്ലോ…
ലാല്(മോഹൻലാൽ) വിളിച്ചിട്ട് എന്റെ അടുത്ത് ചോദിച്ചിട്ടില്ല ‘നീ എന്തിനാണ് ഈ ഗ്യാപ്പ് ഇടുന്നത് പടങ്ങൾ ചെയ്യും കേട്ടോ’ പറയത്തില്ല, മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രമാണ് എന്നെ വിളിച്ച് പറയുന്നത്
‘സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ എന്തെങ്കിലും, ഞാൻ ചെയ്യാം പടം വന്ന് ചെയ്യ്… രഞ്ജി ഏട്ടന്റെ അടുത്ത് പറയട്ടെ…? ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ…?’ അപ്പോഴും ദിലീപ് ചോദിക്കുന്നത് അതാണ്…”
“അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു ആക്ടറിനെ ആക്ടീവായി വൈബറന്റായി നിലനിർത്തുന്നത് എന്താണെന്ന് ദിലീപിന് അറിയാം. കാരണം അവൻ ഒരു ആക്ടറിനേക്കാൾ നല്ല ഒരു ഡയറക്ടറാണ്. ഒരു ഡയറക്ടറിനെയും ആക്ടർനെയുക്കാൾ നല്ല പ്രൊഡ്യൂസറാണ് നല്ല ഒരു ഡിസ്ട്രിബ്യൂട്ടർ ആണ്… “,സുരേഷ് ഗോപി പറയുന്നു
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...