
Malayalam
തന്റെ കരൾ അച്ഛന് പകുത്തുനൽകി യുവ സംവിധായകൻ അധിൻ
തന്റെ കരൾ അച്ഛന് പകുത്തുനൽകി യുവ സംവിധായകൻ അധിൻ
Published on

തന്റെ കരൾ അച്ഛന് പകുത്തുനൽകികൊണ്ട്, സ്നേഹം മാത്രമല്ല കടമായെന്നും വ്യക്തമാക്കിയിരിക്കുകയാണ് യുവ സംവിധായകൻ അധിൻ. കരള്‍ രോഗബാധിതനായി അവശനിലയിലായിരുന്ന അച്ഛനാണ് മകന് അധിന് ഒല്ലൂര്‍ തന്റെ കരള്‍ പകുത്തു നല്‍കിയിരിക്കുന്നത്. യുവസംവിധായകനായ അധിനെ സംബന്ധിച്ചിടത്തോളം ഇത് തന്റെ കടമയാണ് എന്നതാണ്. ഇതേതുടർന്ന് അധിന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഏവരെയും അറിയിച്ചത്. തുടർന്ന് കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളൊരുക്കിയും പ്രേക്ഷകശ്രദ്ധ നേടിയ അധിന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ പെണ്ണന്വേഷണം ഷൂട്ടിങ് നടക്കുകയാണ്.
അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്, ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എനിക്ക് എൻറെ അച്ഛന് കരൾ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോൾ ഞങ്ങൾ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാർക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും നന്ദി.’ അധിൻ കുറിച്ചു. അതേസമയം പുതിയ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത് അധിന്തന്നെയാണ് എന്നാണ് ലഭ്യമാക്കുന്ന വിവരം. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Young Director Adhin ollur Donates liver to his father ……
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...