ലോക്ക് ഡൗൺ കാലത്ത് റേഷന്‍ കടയില്‍ പോയ രസകരമായൊരു അനുഭവം പങ്കുവച്ച് സാഹിത്യകാരിയും സംവിധായികയുമായ ശ്രീബാല കെ. മേനോൻ. വീട്ടിലെ റേഷന്‍ കാര്‍ഡില്‍ സാഹിത്യക്കാരിയും സിനിമാപ്രവര്‍ത്തകയുമായ തന്റെ പേരിനു നേരെ തൊഴില്‍ എന്ന കോളത്തില്‍ ബാധകമല്ല എന്നെഴുതിക്കണ്ടപ്പോഴുള്ള മാനസികാവസ്ഥയാണ് ശ്രീബാല വിവരിക്കുന്നത്.
ശ്രീബാലയുടെ വാക്കുകൾ:
ഇന്ന് റേഷന്‍ കടയില്‍ പോയി. ഇതിന് മുമ്പ് പോയത് ഒമ്പതിലോ പത്തിലോ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു. റേഷന്‍ കടയുടെ മുന്നില്‍ നീണ്ട ക്യൂ. പിറകില്‍ നിന്ന ന്യൂജെന്‍ മില്ലേനിയല്‍ ബോയ് പബ്ജി ലൈറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനെക്കുറിച്ച് ഫോണില്‍ ഫ്രണ്ടിനോട് സംശയം ചോദിക്കുന്നത് കേട്ട് ക്യൂവില്‍ 15 മിനിറ്റ് ചിലവഴിച്ചു. പിന്നെയും നാലഞ്ച് പേര് ക്യൂവില്‍ മുന്നില്‍ നിപ്പുണ്ടെന്ന് മനസ്സിലായപ്പോള്‍ റേഷന്‍ കാര്‍ഡ് ഒന്ന് നോക്കിയേക്കാം എന്ന് കരുതി തുറന്നു.
അച്ഛന് അമ്മ രണ്ട് പേരുടേയും പേരിന് നേരെ തൊഴില്‍ എന്ന കോളത്തില്‍ റിട്ടയേഡ് കോളജ് അധ്യാപകര്‍, അനിയന്റെ പേരിന് നേരെ എൻജിനിയര്‍, എന്റെ പേരിന് നേരെ ‘ബാധകമല്ല’ എന്ന് എഴുതി വച്ചിരിക്കുന്നു. സാഹിത്യകാരി , സിനിമാക്കാരി എന്നിവര്‍ക്ക് വീട്ടിലുള്ള വില ഒരു നിമിഷം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു. അരിയും, ഫ്രീ കിറ്റും മേടിച്ച് തൂക്കി കൊണ്ട് ഞാന്‍ അതേ വീട്ടിലേക്ക് തിരിച്ചു നടന്നു. ഇവര്‍ക്ക് വിഷമമാവണ്ട എന്ന ഒറ്റ കാരണം കൊണ്ട് ഇവിടുത്തെ റേഷന്‍ കാര്‍ഡിലെ പേര് വെട്ടി പതിനഞ്ച് കൊല്ലമായി ജീവിക്കുന്ന തിരുവനന്തപുരത്തെ വീട്ട് അഡ്രസ്സിലേക്ക് മാറ്റാത്ത ഞാന്‍ ആരായി???’.
sreebala k menon director facebook post about her name and occupation in ration card……
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...