Connect with us

ഓസ്കർ അവാ‍ർഡുകൾ; അഞ്ച് അവാർഡുകൾ നേടി അനോറ

Hollywood

ഓസ്കർ അവാ‍ർഡുകൾ; അഞ്ച് അവാർഡുകൾ നേടി അനോറ

ഓസ്കർ അവാ‍ർഡുകൾ; അഞ്ച് അവാർഡുകൾ നേടി അനോറ

97-ാമത് ഓസ്കർ അവാ‍ർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച നടി എന്നിവയടക്കം അഞ്ച് അവാർഡുകൾ നേടിയത് ‘അനോറ’ (Anora) ആണ്. കോനൻ ഒബ്രയാൻ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകൻ. അദ്ദേഹത്തിന് പുറമെ റോബർട്ട് ഡൗണി ജൂനിയർ, സ്‌കാർലറ്റ് ജൊഹാൻസൺ, എമ്മ സ്റ്റോൺ, ഓപ്ര വിൻഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.

അനോറയ്‌ക്കൊപ്പം ‘കോൺ​ക്ലേവ്’ എന്ന സിനിമയാണ് അവസാന നിമിഷം വരെ ഏറ്റുമുട്ടിയത്. തീവ്രവും തീക്ഷ്ണവുമായ രീതിയിൽ കഥ പറഞ്ഞ രാഷ്‌ട്രീയ ത്രില്ലറായിരുന്നു കോൺക്ലേവ്. കത്തോലിക്കാ സഭയുടെ നാഥനായ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതാണ് സിനിമയുടെ പ്രമേയം. ബ്രിട്ടീഷ് എഴുത്തുകാരനായ റോബർട്ട് ഹാരിസിന്റെ 2016ലെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്.

അനോറ യിൽ മികച്ച അഭിനയം കാഴ്ച വെച്ച മൈക്കി മാഡിസൺ മികച്ച നടിയായി. ദി ബ്രൂട്ടലിസ്റ്റ് ൽ മികച്ച അഭിനയം കാഴ്ചവെച്ച അഡ്രിയൻ ബ്രോഡി മികച്ച നടനായി. ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പ്രത്യേക ആദരവ് ലഭിച്ചു. മികച്ച ഡോക്യുമെന്ററിയായി ‘നോ അദർ ലാൻഡ്‌’ തിരഞ്ഞെടുക്കപ്പെട്ടു. പാലസ്തീൻ-ഇസ്രയേൽ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിൽ പാലസ്തീൻ-ഇസ്രയേൽ സാമൂഹ്യപ്രവർത്തകർ ചേർന്നാണ് ഡോക്യുമെന്റി ഒരുക്കിയിരിക്കുന്നത്.

സീൻ ബേക്കർ സംവിധാനം ചെയ്ത് അന്താരാഷ്‌ട്ര പ്രശംസ നേടിയ അനോറ മികച്ച സിനിമയ്‌ക്കുള്ള ഓസ്കർ അടക്കം അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. അന്തരിച്ച വിഖ്യാത നടൻ ജീൻ ഹാക്ക്മാനെ സ്മരിച്ച് ഓസ്കാർ വേദി.രണ്ട് തവണ ഓസ്കാർ നേടിയ നടനാണ് ഹാക്ക്മാൻ. മോർഗൻ ഫ്രീമാനാണ് ജീൻ ഹാക്ക്മാനെ അനുസ്മരിച്ചത്.

ഒപ്പം സിനിമ രംഗത്ത് നിന്നും കഴിഞ്ഞ വർഷം വിടവാങ്ങിയ പ്രമുഖരെയും സ്മരിച്ചു. മികച്ച ഷോർട്ട് ഫിലിം ‘ഐ ആം നോട്ട് റോബോട്ട്’. മികച്ച വിഷ്വൽ ഇഫക്ട് സിനിമയായി തിളങ്ങി ഡ്യൂൺ പാർട്ട് 2. ലോസ് അഞ്ചലസ് തീപിടുത്തത്തിൽ സേവനം നടത്തിയ അഗ്നിശമന സേനയെ ഓസ്കാർ വേദിയിൽ ആദരിക്കുകയും ചെയ്തു.

More in Hollywood

Trending

Recent

To Top