കണ്ടാൽ വെറും പതിനെട്ട് ;പ്രായമോ 42 !!!!
By
കണ്ടാൽ വെറും പതിനെട്ട് ;പ്രായമോ 42 !!!!
67 വയസിലും യുവത്വത്തോടെ ഇരിക്കുന്ന മമ്മൂട്ടിയെ കണ്ട് അമ്പരക്കുന്നവരാണ് മലയാളികൾ. പക്ഷെ അങ്ങനൊരു സ്ത്രീയെ കണ്ട ചരിത്രവുമില്ല. ഇതിനു വിപരീതമായി ലൂർ സൂ എന്ന സ്ത്രീ . കണ്ടാൽ പതിനെട്ടാണ് തോന്നുക. എന്നാൽ 42 വയസുണ്ട് ലൂർ സൂവിന് .
തായ്‍വാന്‍ സ്വദേശിനിയായ ഇന്റീരിയര്‍ ഡിസൈനര്‍ സോഷ്യല്‍മീഡിയയില്‍ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ചര്‍മ്മത്തില്‍ യാതൊരുവിധ പാടുകളോ ചുളിവുകളോ ഇല്ല എന്നതാണ് ഈ 42കാരിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്. ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ രംഗത്തെത്തി. എന്നാല്‍ ധാരാളെ വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു.
മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ഇത് കൂടാതെ ഭക്ഷണത്തിലും ലൂര്‍ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം വെളളം കുടിക്കുക, എണ്ണ കൂടുതലുളള ഭക്ഷണം ഒഴിവാക്കുക, വഴുവഴുപ്പുളള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുളള പാനീയങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലൂര്‍ മറ്റുളളവര്‍ക്ക് ഉപദേശമായി നല്‍കുന്നത്.
42 year old lady look like 18