Bollywood
സിനിമയിൽ 31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന് ഖാന്!നന്ദി പറഞ്ഞു താരം!
സിനിമയിൽ 31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന് ഖാന്!നന്ദി പറഞ്ഞു താരം!
By
ബോളിവുഡിൽ മുന്നിരനായകൻ മാറിൽ എന്നും മുന്നിലായിരുന്നു സൽമാൻഖാൻ .മസില് മാന്‍ എന്ന പേര് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായത് സല്മാന് ഖാനിലൂടെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഉരുട്ടി കയറ്റി വെച്ച മസിലുമായിട്ടായിരുന്നു സല്മാന് അഭിനയിച്ചിരുന്നത്. ഇന്നും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. ബോളിവുഡിന്റെ മൂന്ന് കിംഗ് ഖാന്മാരില് ഒരാളായ സല്മാന് സിനിമയിലെത്തിയിട്ട് മുപ്പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് സല്മാന് ഖാന് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ട ഒരു ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാലത്തെ ഒരു ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയ്ക്കും അതുപോലെ ഈ മുപ്പത്തിയൊന്ന് വര്‍ഷം എനിക്ക് പിന്തുണ നല്കിയ എല്ലാവരോടും നന്ദി പറയുകയാണ്. പ്രത്യേകിച്ച് ആരാധകരോടും സുഹൃത്തുക്കളോടുമെല്ലാം ഈ യാത്ര ഇത്രയും മനോഹരമാക്കിയതില്‍ നന്ദി പറയുകയാണെന്നും സല്മാന് കുറിച്ചു.
31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന്
ബോളിവുഡിലെ എഴുത്തുകാരനായ സലീം ഖാന്റെയും സുശീല ചരകിന്റെയും മൂത്ത മകനായിട്ടായിരുന്നു സല്മാന് ജനിച്ചത്. അബ്ദുള്‍ റഷീദ് സലിം സല്മാന് ഖാന് എന്നതാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1987 ല്‍ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് സല്മാന് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1988 ല്‍ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെയാണ് സല്മാന് വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ 1989 ല്‍ പുറത്തിറങ്ങിയ മെംനെ പ്യാര് കിയ എന്ന ചിത്രത്തിലൂടെയാണ് സല്മാന് ഖാന് ശ്രദ്ധിക്കപ്പെടുന്നത്.
31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന്
1989 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് വര്‍ഷം സല്മാന് ഖാന്റെ സിനിമകളെല്ലാം ബോക്സോഫീസില്‍ വമ്പന്‍ വിജയം നേടിയിരുന്നു. മേനെ പ്യാര് കിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം സല്‍മാനെ തേടി എത്തിയിരുന്നു. ബാഗി, സാജന്, പതര് സകെ ഫൂള്‍, എന്നിങ്ങനെ അക്കാലത്ത് സല്മാന് ഖാന് അഭിനയിച്ച നിരവധി സിനിമകളും ബോക്സോഫീസില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വളരാന്‍ സല്മാന് കഴിഞ്ഞു. കരണ്‍ ജോഹര്‍, ഷാരുഖ് ഖാന് കൂട്ടുകെട്ടിലെത്തിയ കുച്ച് കുച്ച് ഹോതാ ഹെയിലെ അതിഥി വേഷത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചിരുന്നു.
31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന്
1998 ലാണ് സല്മാന് ഖാനും ഐശ്വര്യ റായിയും പ്രണയത്തിലാവുന്നത്. അക്കാലത്തെ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് ഇരുവരും തമ്മിലുള്ള പ്രണയമായിരുന്നു. അന്നൊക്കെ ഐശ്വര്യയുടെ പേരില്സല്മാന് സിനിമയുടെ ലൊക്കേഷനില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അവസാനം ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു. ഐശ്വര്യുടെ പിതാവിന് സല്‍മാനുമായിട്ടുള്ള ബന്ധം ഇഷ്ടമായിരുന്നില്ലെന്നും അച്ഛന്റെ വാക്കുകള്‍ അതുപോലെ ഐശ്വര്യ അനുസരിക്കുകയായിരുന്നെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. അതേ സമയം സല്‍മാന്റെ അടുത്ത് നിന്നും തനിക്ക് ക്രൂര പീഡനങ്ങള്‍ നേരിടേണ്ടി വന്ന കാര്യവും നടി വ്യക്തമാക്കിയിരുന്നു.
31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന്
ഐശ്വര്യ റായിയോടുള്ള പ്രണയത്തിന് ശേഷം നിരവധി പ്രണയങ്ങള്‍ സല്‍മാന്റെ ജീവിതത്തിലുണ്ടായി. അതില്‍ പ്രധാനം കത്രീന കൈഫുമായിട്ടുള്ളതായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും തമ്മില്‍ പ്രണയിച്ചിരുന്നെങ്കിലും അതും വേര്‍പിരിയുകയായിരുന്നു. ഇനിയും വിവാഹം കഴിക്കാത്ത സല്മാന് അടുത്ത കാലത്തായി കത്രീനയുമായി വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ താരങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നത് പ്രണയത്തിലായത് കൊണ്ടാണെന്നായിരുന്നു ഗോസിപ്പുകള്‍.
31 വര്‍ഷം പൂര്‍ത്തിയാക്കി സല്മാന്
ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന താരങ്ങളില്‍ ഒരാളാണ് സല്മാന് ഖാന്. ഭാരത് എന്ന ചിത്രമാണ് സല്‍മാന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. നടന് എന്നതിലുപരി നിര്‍മാണത്തിലേക്ക് കൂടി സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം. ഭാരത് നിര്‍മ്മിച്ചതും സല്മാന് ആയിരുന്നു. അതിന് മുന്‍പ് നോട്ട്ബുക്ക് എന്നൊരു ചിത്രം കൂടി സല്മാന് ഖാന്റെ നിര്‍മാണത്തിലെത്തി. ഇനി ധബാംഗ് 3 ആണ് സല്മാന് നായകനായി അഭിനയിക്കുന്ന അടുത്ത ചിത്രം.
31 years of salman khan
