Uncategorized
29-ാം പിറന്നാൾ ആഘോഷിക്കാൻ അഹാന അബുദാബിയിൽ എത്തിയത് വെറുതെയല്ല! ചിത്രങ്ങൾ കണ്ടു കണ്ണുതള്ളി കുടുംബം
29-ാം പിറന്നാൾ ആഘോഷിക്കാൻ അഹാന അബുദാബിയിൽ എത്തിയത് വെറുതെയല്ല! ചിത്രങ്ങൾ കണ്ടു കണ്ണുതള്ളി കുടുംബം
മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. നടിയുടെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്. യുട്യൂബ് ചാനലിലൂടേയും നടി വിശേഷം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ 29-ാം പിറന്നാൾ ആഘോഷിച്ചത് തന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. അമ്മ സിന്ധു മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ എങ്കിലും എപ്പോഴും എന്ന പോലെ ആർഭാടങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല. അബുദാബിയിലേക്ക് യാത്ര ചെയ്താണ് അഹാന കൃഷ്ണ ഇക്കുറി ജന്മദിനം ആഘോഷമാക്കിയത്. ഒരിക്കൽ മക്കളുടെ സ്വപ്നത്തിനായി ത്യാഗങ്ങൾ സഹിച്ച അമ്മയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിലാണ് അഹാനയ്ക്ക് ഇപ്പോൾ താൽപ്പര്യം. താമസിച്ച സ്റ്റാർ ഹോട്ടലിൽ പോലും അഹാനയ്ക്ക് ഒരു സർപ്രൈസ് പിറന്നാൾ വിരുന്ന് ഉണ്ടായിരുന്നു.
റൂമിനുള്ളിൽ അതെല്ലാം ഒരുക്കി വെക്കാൻ ഹോട്ടലുകാർ തയാറെടുപ്പുകൾ നടത്തിയിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം അഹാന ഒരൽപം അഡ്വെഞ്ചർ പരീക്ഷണം കൂടി നടത്തിയിരുന്നു. ഈ നിമിഷത്തിൽ അഹാനയുടെ ഒപ്പമുണ്ടായിരുന്നത് അമ്മ സിന്ധു കൃഷ്ണയും. അബുദാബിയിലെ കടലിൽ ജെറ്റ് കാർ ചീറിപ്പായിച്ച് ഓടിക്കാൻ ലഭിച്ച അവസരം അഹാന പ്രയോജനപ്പെടുത്തി. സ്വന്തമായി കാർ ഓടിക്കാൻ അറിയാവുന്നതു കൊണ്ട് തിരമാലകൾ അലയടിക്കുന്ന കടലിലേക്ക് ജെറ്റ് കാർ ഇറക്കാൻ അഹാനയ്ക്ക് ഒരു [പേടിയും ഉണ്ടായില്ല. അഹാന തന്റെ പ്രിൻസസ് ഗൗണിൽ പേടിയില്ലാതെ കയറിയപ്പോൾ, ലൈഫ് ജാക്കറ്റ് ധരിച്ചാണ് പിൻസീറ്റിൽ അമ്മ സിന്ധു പിടിച്ചിരുന്നത്. അമ്മയും മകളും മാത്രമുള്ള ഈ അപൂർവ യാത്രയുടെ ചിത്രങ്ങൾ അഹാന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തു.
