Connect with us

21 ദിവസമുള്ള ഇതുപോലൊരു യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം പോലും കടക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല! ഇനി രണ്ടാഴ്ച മാത്രം- രഞ്ജിനി ഹരിദാസ്

Malayalam

21 ദിവസമുള്ള ഇതുപോലൊരു യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം പോലും കടക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല! ഇനി രണ്ടാഴ്ച മാത്രം- രഞ്ജിനി ഹരിദാസ്

21 ദിവസമുള്ള ഇതുപോലൊരു യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം പോലും കടക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല! ഇനി രണ്ടാഴ്ച മാത്രം- രഞ്ജിനി ഹരിദാസ്

കഴിഞ്ഞ ദിവസം തന്റെ വാട്ടര്‍ ഫാസ്റ്റിംഗിനെക്കുറിച്ചുള്ള രഞ്ജിനി ഹരിദാസിന്റെ കുറിപ്പ് വൈറലായിരുന്നു. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി താന്‍ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ആരംഭിച്ചതായാണ് രഞ്ജിനി പോസ്റ്റിലൂടെ അറിയിച്ചത്. 21 ദിവസം വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ളതാണ് വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി. ഇപ്പോഴിതാ തെറാപ്പിയുടെ ഏഴാം ദിനത്തില്‍ രഞ്ജിനി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. വാട്ടര്‍ ഫാസ്റ്റിംഗിന്റെ ഏഴാം ദിവസം എത്തിയിരിക്കുന്നു. എനിക്കൊരു ഗാങ്സ്റ്ററെപ്പോലെ ഫീല്‍ ചെയ്യുന്നുണ്ട് ഇപ്പോള്‍. 21 ദിവസമുള്ള ഇതുപോലൊരു യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം പോലും കടക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് ഏഴാം ദിവസം. അവിടെ എത്തി നില്‍ക്കുമ്പോള്‍ നമ്മള്‍ പൂര്‍ണ മനസും ശ്രദ്ധയും ഒന്നിലേക്ക് കേന്ദീകരിച്ച് ശ്രമിച്ചാല്‍ എന്തും സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞു.

എനിക്ക് രണ്ട് ആഴ്ചകള്‍ കൂടി താണ്ടാനുണ്ട്. അടുത്ത ആഴ്ചയും വെള്ളം മാത്രമുള്ള ഫാസ്റ്റിംഗ് ആണ്. അവസാനത്തെ ആഴ്ച പതിയ പഴങ്ങളും പച്ചക്കറികളും തിരികെ കൊണ്ടു വരും. ആ ആദ്യത്തെ പഴം കഴിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. അതേക്കുറിച്ച് ഞാന്‍ എന്നും സ്വപ്‌നം കാണാറുണ്ട്. പക്ഷെ ഈ ഘട്ടത്തില്‍ അതിന് കാത്തിരിക്കാം. ഞാന്‍ ഇവിടെ വരെ എത്തി എന്ന വസ്തുത ആഘോഷിക്കാം. ഈ അനുഭവം എന്നെ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഞാന്‍ ഒന്നും കഴിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്നിട്ടും ഒരു നോര്‍മല്‍ വ്യക്തിയെ പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതായത്, നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കണ്ടീഷന്‍ഡ് ആണെന്നും തുടര്‍ച്ചയായി ഭക്ഷണം കഴിക്കുന്നത് തെറ്റാണെന്നുമാണ്. കാര്യമായി പുനര്‍ചിന്തനം വേണ്ടി വരും. വെള്ളത്തിന്റെ ശക്തി കുറച്ചു കാണരുത്. അത് മാന്ത്രികമാണ്. വാട്ടര്‍ ഫാസ്റ്റിംഗിന്റെ ഗുണങ്ങളെക്കുറിച്ച് അറിവില്ലെങ്കില്‍, നിങ്ങളോട് അതേക്കുറിച്ച് വായിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ് എന്നു പറഞ്ഞാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top