Connect with us

20,​000 രൂപയ്ക്ക് കൊച്ചിയിലെ ‘അമ്മ ആസ്ഥാനം വില്പനയ്ക്ക്! താരങ്ങളെ ഞെട്ടിച്ച് ആ ‘വിരുതൻ’

Uncategorized

20,​000 രൂപയ്ക്ക് കൊച്ചിയിലെ ‘അമ്മ ആസ്ഥാനം വില്പനയ്ക്ക്! താരങ്ങളെ ഞെട്ടിച്ച് ആ ‘വിരുതൻ’

20,​000 രൂപയ്ക്ക് കൊച്ചിയിലെ ‘അമ്മ ആസ്ഥാനം വില്പനയ്ക്ക്! താരങ്ങളെ ഞെട്ടിച്ച് ആ ‘വിരുതൻ’

ദിവസങ്ങൾക്ക് മുൻപാണ് താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ നടൻ സിദ്ദിഖ്‌ ജയസൂര്യ ഉൾപ്പെടെ ഉള്ളവരിൽ ലൈംഗീക ആരോപണം ഉന്നയിച്ച് പരാതിയുമായി യുവ നടിമാർ രംഗത്തെത്തിയതോടെ ആണ് കൂട്ട രാജി വെച്ച് ‘അമ്മ താരങ്ങൾ ഒളിച്ചോടിയത് എന്ന് തന്നെ പറയാം,. അതിന് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിൽ ‘അമ്മ സംഘടനയ്‌ക്കെതിരെ ട്രോളുകൾ നിറഞ്ഞത്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് പുറത്ത് വരുന്നത്. താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക് വെച്ച വാർത്തകളാണ് പുറത്ത് വരുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സിലാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 20,​000 രൂപയാണ് ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പരസ്യത്തില്‍ ചൂണ്ടികാണിക്കുകയാണ്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top