Malayalam Breaking News
മൂന്നു ദിവസം കൊണ്ട് പത്തു ലക്ഷം കാഴ്ചക്കാർ ! സച്ചിന്റെ ട്രെയിലറിന് മികച്ച പ്രതികരണം !
മൂന്നു ദിവസം കൊണ്ട് പത്തു ലക്ഷം കാഴ്ചക്കാർ ! സച്ചിന്റെ ട്രെയിലറിന് മികച്ച പ്രതികരണം !
By
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമാകുന്ന സന്തോഷ് നായർ ചിത്രം സച്ചിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം . മൂന്നു ദിവസം കൊണ്ട് പത്തു ലക്ഷം കാഴ്ചക്കാരന് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത് .
പുറത്തിറങ്ങി മൂന്നു ദിനം പിന്നിടുമ്ബോള്‍ ട്രെയിലറിന് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ നിന്നായി 10 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു കോമഡി എന്റര്‍ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന് മകന് സച്ചിന് എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്, സേതു ലക്ഷ്മി, ഹരീഷ് കണാരന്, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, കൊച്ചു പ്രേമന്, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാള സിനിമയിലെ മുന്‍നിര ഹാസ്യ താരങ്ങള്‍ അണി നിരക്കുമ്ബോള് ഏറെ ചിരിക്ക് വകയുണ്ടെന്ന് വ്യക്തം.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീല്‍ ഡി.കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. എഡിറ്റിംഗ് രാജന് എബ്രഹാം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.
1 million views in 3 days ! sachin trailer
