സെലിൻ തിരിച്ചു വന്നതിൽ മുകിൽനാദം തൂകി ആരാധകർ ; മഡോണ വീണ്ടും മലയാളത്തിൽ ; ചിത്രങ്ങൾകൊട്ടിഘോഷിച്ച് സോഷ്യൽ മീഡിയ
By
2015 – പുറത്തിറങ്ങിയ പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിന്റെ ഇഷ്ട നടിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായ മഡോണ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ നടത്തിയിരുന്നത് . തുടർന്ന് , പ്രേമത്തിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിലും തെലുങ്കിലുമാണ് നടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് . എന്നാലിപ്പോഴിതാ മലയാളത്തിൽ വീണ്ടും തിളങ്ങാൻ ഒരുങ്ങുകയാണ് നടി .
ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ് താരം. കൈനിറയെ ചിത്രങ്ങളാണ് താരത്തിനിപ്പോൾ .ഇപ്പോൾ
താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബ്രദേഴ്സ് ഡേ ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രവും നടി പങ്കുവെച്ചൊരു സെല്‍ഫിയുമായിരുന്നു വൈറലായത്.
ഇന്ന് റിലീസ് ആകുന്ന ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസില്‍ ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തുന്നുണ്ട്. ഇബ്ലീസ് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷമാണ് മഡോണ വീണ്ടുമെത്തുന്നത്. വൈറസിനു പുറമെ പൃഥ്വിരാജിന്റെ നായികയായി ബ്രദേഴ്സ് ഡേ എന്ന സിനിമയിലും മഡോണ അഭിനയിക്കുകയാണ്. പ്രേമത്തിന് പുറമേ കിംഗ് ലയർ എന്ന ചിത്രത്തിലും മഡോണ ഒരു പ്രധാന വേഷം ചെയ്തിരുന്നു
