Malayalam
സുരേഷ് ഗോപിയുടെ അപരൻ! തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപി വൈറൽ വിഡിയോ ഏറ്റെടുത്ത് ആരാധകർ
സുരേഷ് ഗോപിയുടെ അപരൻ! തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപി വൈറൽ വിഡിയോ ഏറ്റെടുത്ത് ആരാധകർ

നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി കുടുംബസമേതം തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒറ്റനോട്ടത്തിൽ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയർ സ്റ്റൈലിലെ വ്യത്യാസമാണ് ഇത് സുരേഷ് ഗോപി അല്ലല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. സുരേഷ് ഗോപിയുടെ അപരൻ എന്ന രീതിയിലും ഈ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമ പിആർഓ മഞ്ജു ഗോപിനാഥാണ് വിഡിയോ പുറത്തുവിട്ടത്. ‘‘തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയും കുടുംബവും’’ എന്ന തലക്കെട്ടോടെയാണ് മഞ്ജു സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. നിൽപിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജൻ സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറി. കൊല്ലം സ്വദേശികളായ ഗോപിനാഥൻ പിള്ള ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനിൽ ഗോപി, സുനിൽ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങൾ കൂടിയുണ്ട്.
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...