സുരേഷ്‌ഗോപിയുടെ മുഖത്ത് കണ്ട ആ മാറ്റം! ടി പത്മനാഭന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തി നടൻ
രണ്ട് തവണത്തെ തോൽവിക്ക് ശേഷമാണ് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം കേന്ദ്ര സഹമന്ത്രിയാകുകയും ചെയ്തു. തോൽവികളിലും വിജയത്തിലുമെല്ലാം അദ്ദേഹത്തിനൊപ്പം കുടുംബം ഉണ്ടായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും എല്ലാവരും ശ്രദ്ധിച്ചത് സുരേഷ് ഗോപിയുടെ പ്രത്യേക രീതിയിലുളള വെളുത്ത താടിയായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുളള സമയത്ത് എന്തിനാ ഇങ്ങനെയൊരു താടിവച്ചതെന്ന് ആരാധകരുൾപ്പടെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നിലെ രഹസ്യം എന്താണെന്ന് സുരേഷ് ഗോപി വെളുപ്പെടുത്തുകയും ചെയ്തില്ല. ഒടുവിൽ കഴിഞ്ഞദിവസം കഥാകൃത്ത് ടി പത്മനാഭന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തി. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ പത്മനാഭസ്വാമിയുടെ വേഷത്തിനുവേണ്ടിയാണ് താടിവളർത്തുന്നതെന്നായിരുന്നു സുരേഷ് ഗോപി അദ്ദേഹത്തോട് പറഞ്ഞത്. വയ്പ്പുതാടി ശരിയാവാത്തതുകൊണ്ടാണ് താടിവളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
