Malayalam
‘സുക്കര്‍ അണ്ണാ നന്ദി, പോപ്പുലര്‍ ആക്കിയതിന്’, ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് ഒമര്‍ലുലുവിന്
‘സുക്കര്‍ അണ്ണാ നന്ദി, പോപ്പുലര്‍ ആക്കിയതിന്’, ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് ഒമര്‍ലുലുവിന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മലയാളം സെലിബ്രിറ്റികളില്‍ ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് കിട്ടിയിരിക്കുകയാണ് ഒമര്‍ലുലുവിന്.
ആദ്യമായിട്ടാണ് ഒരു മലയാള സിനിമ സംവിധായകന് ഫേസ്ബുക്കിന്റെ പോപ്പുലര്‍ ടാഗ് കിട്ടുന്നത്. താരങ്ങളില്‍ പൃഥ്വിരാജ്,ടൊവിനോ ഒക്കെ ആണ് നേരത്തേ പോപ്പുലര്‍ ടാഗ് കിട്ടിയവര്‍. ‘സുക്കര്‍ അണ്ണാ നന്ദി, പോപ്പുലര്‍ ആക്കിയതിന്’, എന്ന് ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു.
ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലു ഇപ്പോള്‍ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകന് ബസ്റൂര് രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.
