സില്ലിന് ഒരു കാതലിനിടയിലെ ജീവൻ മരണ പോരാട്ടം ? ഇപ്പോഴും ഞെട്ടൽ മാറാതെ താരങ്ങൾ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് തമിഴ സൂപ്പർ താരം സൂര്യയും തെന്നിന്ത്യൻ നടി ഭൂമിക ചൗളയും. 2006 -ൽ പുറത്തിറങ്ങിയ സില്ലിന് ഒരു കാതൽ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഏവരുടെയും പ്രിയപ്പെട്ട താരജോഡികളായത് . എക്കാലത്തും എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമ. എന്‍ കൃഷ്ണ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.ഭൂമിക-സൂര്യ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മുന്‍പേ വാ എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗൗതമും ഐശുവുമായി ഇരുവരും ശരിക്കും ജീവിക്കുകയായിരുന്നു. ഇപ്പോൾ തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയില്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചും സൂര്യയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരിക്കുകയാണ് .
താരപുത്രനെന്നതിന്റെ യാതൊരുവിധ തലക്കനവും ഇല്ലാതെ സാധാരണക്കാരനായാണ് സൂര്യ എല്ലാവരോടും ഇടപഴകാറുള്ളത്. സ്വന്തം രംഗം ചിത്രീകരിക്കുന്നില്ലെങ്കില്‍ക്കൂടിയും അദ്ദേഹം സെറ്റിലുണ്ടാവാറുണ്ട്. ഒപ്പം അഭിനയിക്കുന്ന താരത്തിന് ശക്തമായ പോത്സാഹനമാണ് അദ്ദേഹം നല്‍കാറുള്ളത്. സിനിമാജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട അവസരങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചത്. വളരെ കൂളായാണ് അദ്ദേഹം എല്ലാവരോടും ഇടപഴകുന്നത്. വളരെ ഡൗണ്‍ റ്റു എര്‍ത്താണ് അദ്ദേഹം.
. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തോക്ക് ചൂണ്ടി ഒരു സ്ത്രീ ലൊക്കേഷനിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് എല്ലാവരും പരിഭ്രാന്തരായത്. ഗാന ചിത്രീകരണം നടക്കുന്നതിനാല്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഗാനം കേട്ടതിന് പിന്നാലെയായാണ് ആ സ്ത്രീ തോക്കുമായി തങ്ങള്‍ക്ക് മുന്നിലേക്കെത്തിയതെന്നും താരം പറയുന്നു. സൂര്യയും താനും അണിയറപ്രവര്‍ത്തകരുമൊക്കെ ജീവനും കൊണ്ട് ഓടുകയായിരുന്നു ആ സമയത്തെന്നും താരം ഓര്‍ക്കുന്നു. ബാഗും മറ്റ് എടുക്കാന്‍ പറ്റാവുന്നത്ര സാധനങ്ങളുമൊക്കെ എടുത്ത് പെട്ടെന്ന് തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കുകയായിരുന്നു.
ചിത്രീകരണത്തിനിടയില്‍ ഭയപ്പെടുത്തുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതിനെക്കുറിച്ച് പലരും പറഞ്ഞിരുന്നു. ചിത്രീകരണം തടസ്സപ്പെടുത്താനായി പലരും എത്താറുണ്ട്. ഉച്ചത്തില്‍ പാട്ട് വെച്ചത് ഇഷ്ടപ്പെടാതിരുന്നതിനെത്തുടര്ന്നാണ് അന്ന് ആ സ്ത്രീ ഓടിവന്നത്. അതിനുള്ള അനുമതിയില്ലെന്നും അവര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും ഭൂമിക പറഞ്ഞു . സ്ക്രീനില്‍ കാണുന്നത് പോലെ അത്ര നല്ല കാര്യങ്ങളായിരിക്കില്ല പലപ്പോഴും നടക്കുന്നത്. ഭൂമിക വ്യക്തമാക്കി.
റൊമാന്റിക് സിനിമകളുടെ രാജാവായാണ് നടിപ്പിന് നായകനെ വിശേഷിപ്പിക്കാറുള്ളത്. പ്രിയപ്പെട്ട പ്രണയനായകനെക്കുറിച്ച് പറയുമ്പോള്‍ പലരും ആദ്യം പറയുന്നത് സൂര്യയെക്കുറിച്ചാണ്. സൂര്യയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് സില്ലിന് ഒരു കാതല്‍. എന്‍ കൃഷ്ണയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഫ്ളാഷ്ബാക്കായാണ് ഭൂമികയും സൂര്യയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് കാണിച്ചത്. ക്യാംപസിലെ പ്രണയവും അതിനിടയിലെ റൊമാന്സും ഗാനവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇന്നും ആരാധകമനസ്സില്‍ നിറഞ്ഞുനില്ക്കുന്ന സിനിമകളിലൊന്ന് കൂടിയാണിത്.
തെലുങ്കിലൂടെയാണ് ഭൂമിക അഭിനയരംഗത്തേക്ക് കടന്നു വരുന്നത് . പിന്നീട് തമിഴകത്തിന്റേയും മലയാളത്തിന്റേയും പ്രിയതാരമായി മാറുകയായിരുന്നു. ബദ്രി, ഖുഷി, ഒക്കട്, തേരേ നാം, സില്ലിന് ഒരു കാതല്‍, ഗാന്ധി മൈ ഫാദര്‍, അനസൂയ, ബഡ്ഡി, ഭ്രമരം തുടങ്ങി ഭൂമികയുടെ സിനിമകള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. നായകന്മാരുമായി മികച്ച കെമിസ്ട്രിയാണ് താരം പുറത്തെടുക്കാറുള്ളത്. വിവാഹത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. പ്രണയിച്ച് വിവാഹിതരയാവരാണ് ഭൂമികയും ഭരത് താക്കൂറും.
പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു ഭൂമിക ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ചത്. മോഡലിംഗിലും താരം സജീവമായിരുന്നു. തെലുങ്ക് സിനിമയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ താരമായി മാറിയ ഭൂമികയ്ക്ക് പിന്നീട് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സേഫായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. അതാത് സിനിമയ്ക്ക് അനുസരിച്ച തരത്തില്‍ ഗ്ലാമറസ് പ്രകടനം നടത്തിയും താരം ഞെട്ടിച്ചിരുന്നു. സ്വന്തം നിലപാടുകളെക്കുറിച്ച് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴിലേക്ക് എത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മോഹന്‍ലാലിന്റെ നായികയായാണ് ഭൂമിക മലയാളത്തിലേക്ക് എത്തിയത്. ഭ്രമരം എന്ന ചിത്രത്തിലൂടെയായിരുന്നു ആ വരവ്. പിന്നീട് ബഡ്ഡി എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
sillinu oru kadhal- surya-jyothika-bhoomika- reveals a fearworth incident
