ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി സർക്കാർ പ്രഖ്യാപിച്ച സിനിമ കോൺക്ളേവ് കൊച്ചിയിലാകും നടത്തുക. നവംബർ മൂന്ന് മുതൽ അഞ്ച് ദിവസത്തേക്കാകും പരിപാടി. സംവിധായകൻ ഷാജി എൻ കരുണിനാണ് പരിപാടിയുടെ ചുമതല. വിദേശ ഡെലിഗേറ്റുകളും വിവിധ മേഖലകളിലെ വിദഗ്ദ്ധരുമടക്കം 350 ഡെലിഗേറ്റുകളാകും പരിപാടിയിൽ ഉണ്ടാകുക. സിനിമാ മേഖലയിലെ പീഡനങ്ങളെക്കുറിച്ചറിയാൻ പൊലീസ് സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ആറ് ഐ.പി.എസുകാരും ഒരു എസ്.പിയും അടങ്ങിയ ഏഴംഗ പൊലീസ് സംഘത്തെയാണ് നിയോഗിച്ചത്.നാലു വനിത ഐ.പി.എസുകാർ ഉൾപ്പെട്ട സംഘത്തിന്റെ തലവൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സ്പർജൻ കുമാറാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...