News
ഷൂട്ടിങ്ങിനിടെ വെയിലേറ്റ് ശരീരം ചുട്ടുപൊള്ളി! പിന്നാലെ കാണേണ്ടി വന്നത് അഞ്ച് ഡോക്ടര്‍മാരെ… ആരാധകരെ ഞെട്ടിച്ച് മാളവിക
ഷൂട്ടിങ്ങിനിടെ വെയിലേറ്റ് ശരീരം ചുട്ടുപൊള്ളി! പിന്നാലെ കാണേണ്ടി വന്നത് അഞ്ച് ഡോക്ടര്‍മാരെ… ആരാധകരെ ഞെട്ടിച്ച് മാളവിക

തെന്നിന്ത്യൻ താരരാണിയാണ് മാളവിക മോഹനൻ. സിനിമ പാരമ്പര്യമുള്ള താരം ചുരുങ്ങിയ സമയംകൊണ്ടാണ് സൗത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ തങ്കലാന് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെയിലേറ്റ് തനിക്ക് പൊള്ളലേറ്റിരുന്നതായി പറയുകയാണ് നടി മാളവിക മോഹനന്. അഞ്ച് ഡോക്ടര്‍മാരെ കാണേണ്ടി വന്നതായാണ് തങ്കലാന് സിനിമയുടെ പ്രൊമോഷന് ഇടയില്‍ മാളവിക വെളിപ്പെടുത്തിയത്. തങ്കലാന് സിനിമയ്ക്ക് വേണ്ടി 10 മണിക്കൂറോളം മേക്കപ്പിട്ട് ഇരുന്നിരുന്നു. ഇതോടെ ദേഹത്ത് കലകള്‍ വന്നിരുന്നു. ചിത്രീകരണത്തിന് ഇടയില്‍ ഒരുപാട് നേരം വെയിലത്ത് നില്‍ക്കേണ്ടി വന്നു. ആ സമയം അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് ശരീരത്തില്‍ അവിടേയും ഇവിടേയുമെല്ലാം പൊള്ളലേറ്റ പാടുകളുണ്ടായി. ഒരു ത്വക് രോഗ വിദഗ്ധനേയും ഒരു നേത്രരോഗ വിദഗ്ധനേയും ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരെ ഞാന്‍ കണ്ടു, മാളവിക പറയുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...