വെറും നാല് ദിവസത്തെ വിവാഹ ബന്ധത്തിന് ഫുൾസ്റ്റോപ്പിട്ട് താരദമ്പതികൾ
By
പൊതുവെ താരങ്ങളുടെ വാർത്തയെന്നാൽ ആളുകളെ ത്രസിപ്പിക്കുന്ന ഒന്നാണ് . അതും പ്രത്യേകിച്ച് സിനിമ താരങ്ങൾ. വൈവിധ്യമാർന്ന ഭാഷയിലെയും രൂപ സാദൃശ്യത്തിലും വന്ന് ലോകമെമ്പാടുമുള്ള കാണികളെ രണ്ട് മണിക്കൂറുകളോളം വന്നു രസിപ്പിക്കുന്നതുകൊണ്ട് തന്നെ ആളുകൾ ഇവരുടെ വാർത്തകൾ പൊതുവേ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് . അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് ഇവരുടെ വാർത്തകൾ വൈറലാവുന്നത്. ഇതിൽ പ്രധാനമായും വൈറലാവുന്നത് താര വിവാഹങ്ങളാണ് . എന്നും എപ്പോഴും താരവിവാഹങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രണയിച്ച് വിവാഹിതരായവര്‍ ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട . കൊട്ടിഘോഷിക്കുകയാണ് പതിവ് . അതുപോലെ തന്നെ പ്രണയിച്ച് വിവാഹിതരായവര്‍ അധികം വൈകാതെ തന്നെ വഴിപിരിയുന്നതും സ്ഥിരം സംഭവമാണ് ഇവിടങ്ങളിൽ .
ഇതായിപ്പോൾ വീണ്ടും ഒരു വിവാഹമോചന വാർത്തകൂടി . അതും ഹോളിവുഡിൽ നിന്ന് . പ്രഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമാണ് നിക്കോളാസ് കേജ്.
വിവാഹം കഴിഞ്ഞ് നാല് ദിനം പിന്നിടുന്നതിനിടയിലാണ് നിക്കോളാസ് കേജ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിക്കോളാസ് കേജിന്റെ നാലാം വിവാഹ മോചനമാണിത് . വിവാഹം കഴിഞ്ഞ് നാല് ദിവസം പിന്നിടുന്നതിനിടയിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് നിക്കോളാസ് കേജ് കോടതിയെ സമീപിച്ചത് . ഈ തീരുമാനം വന്‍വിവാദമായി മാറിയിരുന്നു.
തന്റെ കാമുകിയായ മേക്കപ്പ് ആര്‍ടിസ്റ്റും മോഡലുമായ എറിക്ക കൊയാക്കയെ ആയിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. ഇതായിപ്പോൾ വിവാഹം കഴിഞ്ഞ് 2 മാസം പിന്നിടുന്നതിനിടയിലാണ് ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്.
മെയ് 31നാണ് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . വിവാഹ ദിനത്തില്‍ത്തന്നെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. വീട്ടിലെ വഴക്ക് പൊതുസ്ഥലങ്ങളിലും ആവര്‍ത്തിച്ചതോടെയാണ് ഇരുവരും വഴിപിരിയുന്നതിലേക്ക് നയിച്ചത്.
എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായും അത് മറച്ചുവെച്ചുകൊണ്ടാണ് തന്നെ വിവാഹം
കഴിച്ചതെന്നും കേജ് കോടതിയില്‍ അറിയിച്ചത് . ഇതിനുപുറമേ , എറിക്കയ്ക്ക് ക്രമിനില്‍ പശ്ചാത്തലമുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു .അതേസമയം , കേജില്‍ നിന്നും ഒട്ടും ഇങ്ങനൊരു പ്രവർത്തി പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് എറിക്ക പറഞ്ഞിരുന്നു . അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും എറിക്ക വ്യക്തമാക്കിയിരുന്നു .
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇരുവരും പ്രണയത്തിലായത് . 1995ല്‍, 31ാം വയസിലായിരുന്നു നിക്കോളാസിന്റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അഖ്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004 ല്‍ അവസാനിക്കുകയും ആ വര്‍ഷം തന്നെയായിരുന്നു ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു.
ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, സ്ക്രീന്‍ ആക്ടര്സ് ഗില്‍ഡ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് കേജ്.നടിയായ ക്രിസ്റ്റീന ഫുള്ടണുമായി 1988 മുതല്‍ ബന്ധം പുലര്‍ത്തിയിരുന്ന കേജിന് അവരില്‍ ഒരു മകനുണ്ട്.
