വെക്കേഷൻ ആഘോഷിക്കാൻ വിദേശത്ത് പറന്ന് താര ജോഡികൾ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര . മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ആരാധകരുടെ ഉള്ളിൽ ചേക്കേറി കൂടിയ മുൻ നിര നടിമാരിലൊരാൾ . തന്റെ മികവ് കൊണ്ടും ശൈലി കൊണ്ടും സ്വച്ഛമായ ഭാവം കൊണ്ടും ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ നടി . മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു .തുടർന്ന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കുകയും തന്റെ സ്ഥാനം ഉറപ്പിക്കുകയിനം ചെയ്തു. ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് നിറ സാന്നിധ്യമായിരുന്നു.
ഇപ്പോൾ നടി സംവിധായകൻ വിഘ്നേഷ് ശിവൻ ആയിടട്ട് പ്രണയത്തിലാണ്. ഇവരുടെ ജോഡി ആരാധകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് . ഇരുവരും പ്രണയത്തിലായത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് . തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായി മാറിയ പ്രണയം കൂടിയായിരുന്നു നയന്‍സും വിഘ്നേഷും തമ്മിലുളളത്. പരസ്പരം പിന്തുണച്ചും ഒപ്പം നിന്നുമാണ് ഇരുവരും മുന്നോട്ടുപോവാറുളളത്.
വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായ നാനും റൗഡി താനില്‍ നയന്‍താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.
നാനും റൗഡി താന്‍ എന്ന സിനിമയ്ക്കു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചിരുന്നത്. ഒരുമിച്ച് ചലച്ചിത്ര അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തും ഹോളിഡേ ആഘോഷിച്ചുമാണ് ഇരുവരും പ്രണയം പുറത്തുപറഞ്ഞത്. നയന്‍താരയെക്കുറിച്ച് വിഘ്നേഷ് ശിവന് പറയാറുളള കാര്യങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്.
നിലവില്‍ രണ്ട് സിനിമകളില്‍ വിജയിച്ചതിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് വിഘ്നേഷ് ശിവന്. നയന്‍താരയാകട്ടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി കെെവിടാതെ ഒപ്പം ചേര്‍ത്തുകൊണ്ട് തന്നെ മുന്നേറുന്നു.
ലേഡി സൂപ്പര്‍സ്റ്റാറിന്റെയും കാമുകന്റെയും പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്പര്യമാണ് പൊതുവെ എല്ലാവരും കാണിക്കുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
പ്രണയത്തിനിടയിലും എപ്പോളാണ് ഇരുവരുടെയും കല്യാണം എന്ന് ആരാധകർ ഉറ്റുനോക്കാറുണ്ട് . ചോദിക്കാറുമുണ്ട് . എന്നാല്‍ സിനിമയുടെ തിരക്കുകൾ കാരണം അടുത്തിടെ ഒന്നും വിവാഹം ഉണ്ടാകില്ലെന്ന് തന്നെയാണ് അറിയാൻ കഴിയുന്നത് . ഇതിനിടെ അവധിയാഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പോയ താരജോഡികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ച് ചിലവഴിക്കുന്നതിന് സമയം കണ്ടെത്താറുമുണ്ട് താരജോഡികള്‍.
കഴിഞ്ഞ ദിവസമായിരുന്നു അവധിയാഘോഷത്തിനായി നയന്‍സും വിഘ്നേഷ് ശിവനും വിദേശത്തേക്ക് പോയത്. ഇത്തവണ ഗ്രീസിലേക്കാണ് ഇരുവരും പോയിരിക്കുന്നത്. വിഘ്നേഷ് ശിവന് തന്നെയായിരുന്നു ഈ വിവരം പുറത്തുവിട്ടിരുന്നത്. ഗ്രീസിനടുത്തുളള സാന്‍ഡോരിനിയിലാണ് ഇരുവരും ഇപ്പോഴുളളത്. നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു മുന്‍പായിട്ടാണ് താരജോഡികള്‍ വിദേശത്തേക്ക് പോയത്.
ജൂണ്‍ 14നാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം എന്ന ചിത്രം പുറത്തിറങ്ങുന്നത്. കൊലയുതിര്‍ കാലത്തിനുപുറമെ ദളപതി 63, ദര്‍ബാര്‍, സൈര നരസിംഹ റെഡ്ഡി, മലയാളത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുതിയ നിയമം എന്ന സിനിമയ്ക്കു ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്
stars- celebrates vacation-greece
