Connect with us

വിഷമകാലം മാറി! രണ്ട് മാസങ്ങൾക്കിടയിൽ രണ്ട് സന്തോഷം; ആരാധകരെ ഞെട്ടിച്ച് മനോജ് കെ ജയൻ

Malayalam

വിഷമകാലം മാറി! രണ്ട് മാസങ്ങൾക്കിടയിൽ രണ്ട് സന്തോഷം; ആരാധകരെ ഞെട്ടിച്ച് മനോജ് കെ ജയൻ

വിഷമകാലം മാറി! രണ്ട് മാസങ്ങൾക്കിടയിൽ രണ്ട് സന്തോഷം; ആരാധകരെ ഞെട്ടിച്ച് മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. ‌ഏപ്രിൽ മാസത്തിൽ യു കെയിലെ കുടുംബത്തിനായി മനോജ് കെ ജയൻ ഒരു പുതിയ ടെസ്ല കാർ വാങ്ങിയിരുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി പക്ഷേ ന‍ടന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ഇപ്പോൾ നാട്ടിൽ മറ്റൊരു ആഡംബര കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ് മനോജ്. ഒരു ലാൻഡ് റോവർ ഡിഫൻഡർ ആണ് മനോജ് കെ ജയൻ വാങ്ങിയത്. 93. 55 ലക്ഷം മുതൽ 2. 30 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ വില. 2023 ൽ കേരളത്തിലെ ആദ്യ ഡിഫൻഡർ 90 V8 പെട്രോൾ സ്വന്തമാക്കിയത് നടൻ ഫഹദ് ഫാസിലായിരുന്നു. നടൻ ജയസൂര്യയ്ക്കും ലാൻഡ് റോവർ കാറുണ്ട്. മോഹൻലാലിനും ലാൻഡ് റോവർ ലക്ഷ്വറി കാർ ഉണ്ട്. അതേ സമയം കാർ വാങ്ങിയതിന് പിന്നാലെ മനോജ് കാർ ഓടിക്കുന്നുണ്ട്. ഷോറൂമിൽ നിന്ന് കാർ വാങ്ങി ഇറങ്ങിയതിന് പിന്നാലെ പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ കാറുമായി മനോജ് കെ ജയൻ പോകുന്നത് മനോജ് പങ്കുവെച്ച വീഡിയോയിൽ കാണാം.

എന്തായാലും രണ്ട് മാസങ്ങൾക്കിടയിൽ രണ്ട് സന്തോഷമാണ് മനോജ് സ്വന്തമാക്കിയിരിക്കുന്നത്. മനോജ് കെ ജയന്റെ മകൾ കുഞ്ഞാറ്റയാണ് ഈ സന്തോഷം പങ്കിട്ടത്. മനോജ് കെ ജയനും കാർ വാങ്ങിക്കാൻ പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇടയ്ക്ക് ലണ്ടനിലും ഇടയ്ക്ക് നാട്ടിലും അദ്ദേഹം എത്തും. മനോജ് കെ ജയന്റെ അച്ഛനും സംഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്. ഇതിന് പിന്നാലെ സങ്കടം നിറഞ്ഞ ദിവസങ്ങളായിരുന്നു മനോജ് കെ ജയന്റെ ജീവിതത്തിൽ. അച്ഛൻ മരിച്ച സമയത്ത് മനോജ് കെ ജയന്റെ ഭാര്യ ആശ കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ട്രോളുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനാെക്കെ മറുപടി മനോജ് കെ ജയൻ നൽകിയിരുന്നു. മനോജ് കെ ജയന്റെ അച്ഛന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത് ആശയായിരുന്നു. വളരെ ആഴത്തിലുള്ള സ്നേഹ ബന്ധം ഇവർക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോൾ സങ്കടകാലമൊക്കെ കഴിഞ്ഞ് ഇവരുടെ ജീവിതത്തിലേക്ക് സന്തോഷകാലം വന്നിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top