അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുകയാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയെ കൂട്ടാതെ എത്തിയ ബച്ചൻ കുടുംബത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. വിവാഹത്തിന് ഐശ്വര്യയുടെ ഒപ്പം മകളാണ് ഉണ്ടായിരുന്നത്. അഭിഷേക് ബച്ചൻ മാതാപിതാക്കൾക്കൊപ്പവും സഹോദരങ്ങൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്തതും വലിയ ചർച്ചയായി.ഇതിന് പിന്നാലെയാണ് വീണ്ടും അഭിഷേക് ബച്ചൻ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
വിവാഹമോചനം ആർക്കും എളുപ്പമല്ലെന്ന പോസ്റ്റിൽ ലെെക്ക് ചെയ്തിരിക്കുകയാണ് അഭിഷേക് ബച്ചൻ. എഴുത്തുകാരിയായ ഹീന ഖണ്ഡേൽവാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിനാണ് അഭിഷേക് ലെെക്ക് ചെയ്തിരിക്കുന്നത്. അഭിഷേക് ബച്ചൻ പോസ്റ്റിന് ലെെക്ക് ചെയ്തിരിക്കുന്ന സ്ക്രീൻഷോർട്ടും നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...