വിദ്യാ ബാലൻ തിരക്കിലാണ് … അവധി ആഘോഷത്തിന്റെ തിരക്കിൽ
ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.
വിദ്യാബാലന്റെ അവധിയാഘോഷചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ തരംഗമായി മാറിയിരിക്കുന്നത് ….വിദ്യാബാലൻ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടിയാണ്..
തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2005ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ പരിനീത റിലീസ് ചെയ്ത് 14 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വിദ്യാ ബാലന് പങ്കുവച്ചത്
ഇപ്പോഴിതാ തന്റെ സിനിമ തിരക്കുകളിൽ നിന്നെല്ലാം മാറി ബാലിയില്‍ അവധിയാഘോഷിക്കുകയാണ് ..ആഘോഷത്തിനിടയിലും തന്റെ ആരാധകരെയും സോഷ്യൽ മീഡിയയെയും താരം മറന്നിട്ടില്ല.. ബാലിയിലെ കടല്‍ത്തീരത്തു നിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു ..
വസ്ത്രധാരണത്തെ പരിഹസിച്ചും നിരന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്. സന്തോഷമെന്നും സൂര്യനൊപ്പം രസിക്കുന്നുവെന്നുമാണ് വിദ്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്…
മെറൂൺ നിറത്തിലുള്ള ഗൗൺ ധരിച്ചെടുത്തിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല’ എന്നാണ് ബോളിവുഡിന്റെ മറ്റൊരു താരസുന്ദരിയായ സൊണാക്ഷി സിന്‍ഹ കമന്റിട്ടിരിക്കുന്നത്.
പ്രിയങ്ക ചോപ്ര, ഏക്ത കപൂർ, അദിതി റാവു തുടങ്ങിയവരും ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്..
എന്‍.ടി.ആറിന്റെ ബയോപിക് ചിത്രത്തിലാണ് വിദ്യ അവസാനമായി വേഷമിട്ടത്.. മിഷന് മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചന് പ്രധാന വേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ വേഷമിടുന്നുണ്ട് ..
സീറോ സൈസ് നായികമാര്‍ക്കിടയിലേക്കാണ് മലയാളിയായ വിദ്യാ ബാലന് അല്പം തടിയുമായെത്തി ബോളിവുഡിനെ ഞെട്ടിച്ചുകളഞ്ഞത് . പക്ഷേ തടിയിലല്ല കാര്യം അഭിനയത്തിലാണ് സംഗതിയെന്ന് വിദ്യ പലവട്ടം തെളിയിച്ചതാണ് .
തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം വാങ്ങി വിമര്‍ശകരെ പോലും ഞെട്ടിച്ചു
