വിദേശത്ത് വച്ച് സൗന്ദര്യം വർദ്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിയോ? ഹൻസിക പറയുന്നു
മികച്ച നടിയെന്ന് പേരെടുത്ത താരമാണ് ഹന്‍സിക മൊത്വാനി. ബാലതാരമായി സിനിമയിലെത്തിയ ഹന്‍സിക തെലുങ്കിലും തമിഴിലും ഹിന്ദിയിലും തന്റെ കഴിവ് തെളിയിച്ചു. വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തിയാല്‍ കരിയറില്‍ തിരക്കിലാണ് താരം. 100 എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ഹന്‍സികയുടേതായി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ താരത്തിന്റെ ഈ ഈ സൗന്ദര്യം നാച്വറല്ല എന്നും, മുഖ സൗന്ദര്യവും ശരീര സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ഹന്‍സിക വിദേശത്ത് പോയി ശസ്ത്രക്രിയ നടത്തി എന്നും ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളില്‍ ഒരു സത്യവും ഇല്ലെന്ന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഹന്‍സിക വ്യക്തമാക്കി.
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി അത്തരത്തിലൊരു ശസ്ത്രക്രിയയും ഞാന്‍ നടത്തിയിട്ടില്ല. ആളുകള്‍ എന്നെ കുറിച്ച് എന്ത് പറയുന്നു എന്ന കാര്യങ്ങളെ കുറിച്ച് ഞാനൊരിക്കലും ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് ഇത്തരം ഗോസിപ്പുകള്‍ എന്നെ ബാധിക്കുന്നുമില്ല – ഹന്‍സിക മോട്ട്വാണി വ്യക്തമാക്കി. നടിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹ. ഇത് കൂടാതെ തെലുങ്കിലും ചില സിനിമകള്‍ ഹന്‍സിക കരാറ് ചെയ്തിട്ടുണ്ട്.
