വരള്‍ച്ചയ്ക്കിടയില്‍ ഈ ഫോട്ടോ ശരിയായില്ല; നാട്ടുകാര്‍ കണക്കിന് കൊടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് രജനീകാന്തിന്റെ മകള്‍ മുങ്ങി…
By
ഒരാഴ്ചയ്ക്ക് മുമ്ബായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. മകന് വേദുമായി ജലം തുളുമ്ബി നില്ക്കുന്ന ഒര സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്ത സൗന്ദര്യയ്ക്ക് നാട്ടുകാര്‍ ശരിക്കും കൊടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ സൗന്ദര്യ തന്നെ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന ജലവിതരണം പോലും പരിമിതപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനവസരത്തിലാണ് ഫോട്ടോ ട്വീറ്റ് ചെയ്തതെന്നാണ് വിമര്‍ശനം.
ഫോട്ടോ വലിയ വിവാദം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോകള്‍ താന്‍ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. ചെന്നൈയിലെ വരള്‍ച്ചയ്ക്കിടയില്‍ ഫോട്ടോയിട്ടത് ശരിയായില്ല എന്നതില്‍ ഖേദിക്കുന്നെന്ന് താരം പറഞ്ഞു. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ശാരീരിക വ്യായാമങ്ങള്‍ എത്ര പ്രധാനമാണെന്ന് പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. തന്റെ യാത്രകളുമായി ബന്ധപ്പെട്ടുള്ള പഴയ ശേഖരത്തില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്.
നല്ല ആശയത്തിലാണ് ഷെയര്‍ ചെയ്തതെങ്കിലും നാട് ജലദൗര്‍ലഭ്യം നേരിടുമ്ബോള്‍ അത്തരം ചിത്രങ്ങള്‍ ശരിയായില്ലെന്ന് തിരിച്ചറിയുന്നതിനാല്‍ എടുത്തുമാറ്റിയെന്ന് താരം വ്യക്തമാക്കി. ജലം ശേഖരിക്കാമെന്നും താരം പറയുന്നു. ശനിയാഴ്ച ചെന്നൈയില്‍ ജലദൗര്‍ലഭ്യം സംബന്ധിച്ച കാര്യം പറയുന്നതിനായി രജനീകാന്ത് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മഴവെള്ളശേഖരണമെന്ന ആശയം പരമപ്രധാനമാണെന്നും അത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണെന്നും പറഞ്ഞിരുന്നു.
തടാകങ്ങളും കുളങ്ങളുമെല്ലാം കാലവര്‍ഷത്തിന് മുമ്ബ് സജ്ജമാക്കുക മാത്രമാണ് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ബിസിനസുകാരനായ ആര് അശ്വിനെ ആദ്യം വിവാഹം കഴിച്ച സൗന്ദര്യയുടെ ആ ബന്ധത്തിലുള്ള മകനാണ് വേദ്.
