News
മേലാല്‍ ഇങ്ങനെയുള്ള കാര്യം പറയാന്‍ വിളിക്കരുത് – ഇഷ്ടം പറഞ്ഞപ്പോൾ സ്റ്റെഫി കൊടുത്ത കിടിലൻ പണി !
മേലാല്‍ ഇങ്ങനെയുള്ള കാര്യം പറയാന്‍ വിളിക്കരുത് – ഇഷ്ടം പറഞ്ഞപ്പോൾ സ്റ്റെഫി കൊടുത്ത കിടിലൻ പണി !
By
സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്റ്റെഫി ലിയോൺ . ചുരുളൻ മുടിയും ഒതുങ്ങിയ അഭിനയ ശൈലിയുമൊക്കെയായായി മലയാളികളുടെ ഹൃദയത്തിൽ സ്റ്റെഫി ഇടം പിടിച്ചു . പ്രണയ വിവാഹിതയാണ് സ്റ്റെഫി . സംവിധായകനായ ലിയോണ്‍ കെ തോമസ് ആണ് സ്റ്റെഫിയുടെ ഭർത്താവ്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥികളായി പങ്കെടുക്കവേ, സ്റ്റെഫിയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ലിയോണ്‍ മനസ്സ് തുറന്നു .
‘സിനിമയുമായി ബന്ധപ്പെട്ടും പരസ്യത്തില്‍ അഭിനയിപ്പിക്കുന്നതിനുമൊക്കെയാണ് സ്റ്റെഫിയെ ആദ്യം പരിചയപ്പെട്ടത്. തന്റെ ഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അപ്പനും അമ്മയ്ക്കും ഒപ്പം പോയിരിക്കുക സ്റ്റെഫിയുടെ പതിവായിരുന്നു. ആദ്യം ജാഡയെന്ന് തെറ്റിദ്ധരിച്ചിരുന്നുവെങ്കിലും അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി. പിന്നീടൊരിക്കല്‍ പള്ളിയില്‍ വച്ച് സ്റ്റെഫിയെ കണ്ടു. ശേഷം താന്‍ ഫോണില്‍ വിളിച്ച് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നു ചോദിച്ചു. ഇല്ലെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു. എന്നാൽ, മേലാല്‍ ഇങ്ങനെയുള്ള കാര്യം പറയാന്‍ വിളിക്കരുതെന്ന് പറഞ്ഞ് സ്റ്റെഫി ഫോണ്‍ കട്ടാക്കി. അതോടെ അത് വിട്ടു. 6 മാസത്തിന് ശേഷം സ്റ്റെഫി തിരികെ വിളിച്ചു. ‘ലിയോ ചേട്ടാ, അന്ന് പറഞ്ഞ കാര്യം…’എന്നു പറഞ്ഞപ്പോൾ, ‘അതേത്… ’എന്നായിരുന്നു എന്റെ ചോദ്യം. ഏതാണ് കാര്യമെന്ന് ആദ്യം മനസ്സിലായിരുന്നില്ല. സ്റ്റെഫി പറഞ്ഞപ്പോഴാണ് വിവാഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായത്.
6 മാസം അവള്‍ എന്നെ പഠിക്കുകയായിരുന്നു. ചിന്തിച്ചു, പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. കുഴപ്പമില്ലെന്ന് തോന്നി. ഇയാളെ വിവാഹം ചെയ്യാമെന്ന് തോന്നി എന്നാണ് സ്റ്റെഫി പറഞ്ഞത്. വൈകിട്ട് വീട്ടിലേക്കെത്തിയപ്പോൾ അടുത്ത ട്വിസ്റ്റ്. മമ്മി ഇവളുടെ കാര്യത്തെക്കുറിച്ച് പറഞ്ഞു. ഇടയ്ക്കിടയ്ക്കിടെ ഇവള്‍ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. മമ്മിയുടെ മോന്‍ വിളിച്ചിട്ട് കല്യാണം കഴിക്കണമെന്ന് പറഞ്ഞു, മകനെക്കുറിച്ച് മമ്മിയുടെ അഭിപ്രായം എന്താണെന്നും അവള്‍ ചോദിച്ചത്രേ. ഈ സംഭവം കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായത്. പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു തീരുമാനം. ഒരു സിനിമ റിലീസ് ചെയ്തിട്ടേ പെണ്ണ് കെട്ടുള്ളൂവെന്നും ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ, ജനുവരിയില്‍ സിനിമ റിലീസ് ചെയ്തു. മാര്‍ച്ചില്‍ വിവാഹവും കഴിഞ്ഞു’’.– ലിയോണ്‍ പറയുന്നു.
Stephy leone about her marriage
