മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ്! ആരുടെ എന്ന് പറയാമോ? ദയയില്ലാതെ എല്ലാവരും ദയയുടെ പിന്നാലെ…
By
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് മലയാളം ഷോയിലെ മത്സരാർത്ഥിയായിരുന്നു ദയ. ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു ദയ.
ഷോയിൽ നിന്നും പുറത്തിറങ്ങിയതോടെ ദയയുടെ ജീവിതം മാറി മറിഞ്ഞു എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ആള് പാവമാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയത് ഈ പരിപാടിക്ക് ശേഷമായിരുന്നു.
ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ സോഷ്യൽമീഡിയയിലൂടെ താരം തുറന്നുപറയാറുണ്ട്. നിമിഷനേരം കൊണ്ടാണ് ദയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്.
ബിഗ് ബോസിലെ ടാസ്ക്കിനെക്കുറിച്ചും മറ്റ് രസകരമായ വീഡിയോകളുമൊക്കെ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. എല്ലാവരും കൂടി എന്നെ പറ്റിക്കാന്‍ മാര്‍ക്കറ്റിലേക്ക് വിട്ടപ്പോള്‍ ആ വീഡിയോക്ക് താഴെ ഉള്ള ശ്രീജ സുരേഷ് ഇട്ട കമന്റ് ഒത്തിരി ഇഷ്ട്ടമായി , താങ്ക്സ് എന്ന് പറഞ്ഞായിരുന്നു ദയ എത്തിയത്.
ആ കമന്റ് എന്നെ പോലെ ഒത്തിരി പേര്‍ക്ക് ഇഷ്ട്ടമായതിനാല്‍ ആയിരിക്കും ഇത്രക്കും ലൈക്ക് കിട്ടിയതും എന്ന് ഞാന്‍ വിശ്വസിക്കുന്നു,, ഒരു പക്ഷെ ബിഗ് ബോസ്സ് വാതില്‍ തുറന്നാല്‍ എല്ലാവരും ചമ്മിയേനേ അല്ലേയെന്നും ദയ ചോദിച്ചിട്ടുണ്ട്. ഇതിനിടയിലായിരുന്നു ഒരാള്‍ ഇന്ന് ഈ പോസ്റ്റിട്ടാല്‍ ഇത്രയും ലൈക്ക് കിട്ടുമോയെന്ന് ചോദിച്ചത്. അപ്പകിട്ടുന്നവരേ അപ്പാ എന്നു വിളിക്കാത്തവരല്ലെങ്കില് എന്നെ ഇഷ്ട്ടപെടുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചയായും കിട്ടും,,
പിന്നെ നമ്മുടെ ചില മലയാളികളുടെ സ്വഭാവം ഇങ്ങനെയാണ് കുറച്ചു നാള് തലയില്‍ കയറ്റി വക്കും പിന്നെ തറയില്‍ ഇട്ട് ചവിട്ടി തേക്കും,, ഈ അനുഭവം എനിക്ക് മാത്രമല്ല ഒത്തിരി പേരുണ്ട് ,1000 ശരികള്‍ ചെയ്താലും ഒരു ചെറീയ തെറ്റ് തെറ്റ് ചെയ്താല്‍ അതിനെ ചൂണ്ടി കാണിച്ച് ജീവിതകാലം മുഴുവന്‍ കുറ്റപ്പെടുത്തി ഇരിക്കുന്ന കുറച്ചു മലയാളികള്‍ അവരേപ്പോലുള്ളവര്‍ ആണ് നമ്മുടെ കേരളത്തിലെ ശാപവുമെന്നുമുള്ള മറുപടിയാണ് ദയ നല്‍കിയത്. മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ് ആരുടെ എന്ന് പറയാമോയെന്ന ചോദ്യവുമായും ദയ എത്തിയിരുന്നു. രജിത് കുമാറിന്റെ പിറന്നാളാണോ അന്ന് എന്നായിരുന്നു പോസ്റ്റിന് കീഴില്‍ വന്ന കമന്റുകള്‍.
