Connect with us

മാളികപ്പുറം പോലൊരു സിനിമ ഇവിടെ വരാനും ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്‌ദമായി ഇരുന്ന് നോക്കിക്കാണാനാകില്ല! വിധു വിൻസന്റിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു

Malayalam

മാളികപ്പുറം പോലൊരു സിനിമ ഇവിടെ വരാനും ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്‌ദമായി ഇരുന്ന് നോക്കിക്കാണാനാകില്ല! വിധു വിൻസന്റിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു

മാളികപ്പുറം പോലൊരു സിനിമ ഇവിടെ വരാനും ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്‌ദമായി ഇരുന്ന് നോക്കിക്കാണാനാകില്ല! വിധു വിൻസന്റിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു

മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു സിനിമ ഇവിടെ വരാനും ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്‌ദമായി ഇരുന്ന് നോക്കിക്കാണാനാകില്ലെന്നായിരുന്നു വിധു വിൻസന്റ് പ്രതികരിച്ചത്. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിലായിരുന്നു വിധുവിന്റെ മാളികപ്പുറത്തെ കുറിച്ചുള്ള വിമർശനം. എന്നാൽ ഇപ്പോഴിത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ ആലോചിക്കേണ്ടതാണെന്നും ഇതോടൊപ്പം വിധു വിൻസന്റ് പറഞ്ഞിരുന്നു. ഇന്ന് ഭാഷയുടെ മറ്റുചില ഭാഗങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള സിനിമകള്‍ വരികയും അതുവരെ നാം കണ്ടുവന്ന സാംസ്‌കാരിക അവസ്ഥകളെ മാറ്റിവെച്ച് പുതിയ ഒരു തലത്തിലേക്ക് അത് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു. കേരള സ്റ്റോറീസ് എന്നുപറയുന്ന ഒരു സിനിമ കേരളത്തിലും തമിഴ് നാട്ടിലും മാത്രമാണ് വിവാദങ്ങളിലൂടെ കടന്നുപോയത്. ഇന്ത്യയുടെ പല ഭാഗത്തും അത് വന്‍ വിജയമായി.

എന്നാല്‍ മാളികപ്പുറം എന്ന സിനിമ വരാനും അത് ആഘോഷിക്കപ്പെടാനുള്ള ഒരു പശ്ചാത്തലം ഇവിടെ ഉണ്ട് എന്ന സാഹചര്യത്തിലും വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ നാം ആലോചിക്കേണ്ടതാണ്. ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മിക്കുന്ന, ആര്‍.എസ്.എസ്സിന്റെ ചരിത്രം പറയുന്ന സിനിമ ചന്ദ്രയാന്‍ ദൗത്യത്തോളം വരുന്ന ബജറ്റ് ഉപയോഗിച്ചാണ് നിര്‍മിക്കാന്‍ പോവുന്നത്. അത്തരത്തിലുള്ള സിനിമകള്‍ പാകമാവുന്ന കാലത്താണ് നാം ഈ വര്‍ത്തമാനം പറയുന്നത് എന്നത് ഒരു വൈരുദ്ധ്യം തന്നെയാണ്. അതിനായി എത്ര സമയം നമുക്കായി ബാക്കിയുണ്ടാവും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. അതിനാല്‍ ധീരരായി നീതിയുടെ പക്ഷത്തുനിന്നും മനുഷ്യ പക്ഷത്തുനിന്നും ഉറക്കെ സംസാരിക്കുന്ന സിനിമകള്‍ വരുന്ന കാലം വിദൂരമല്ല. സിനിമാ പ്രവര്‍ത്തകരുടെയും സിനിമാ ആസ്വാദകരുടെയും ഒരു വലിയ ഉത്തരവാദിത്വത്തിലേക്ക് ഈ കാലം നമ്മെ വിളിച്ചടുപ്പിക്കുന്നു.”- ഇതായിരുന്നു വിധു വിൻസന്റ് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top