Connect with us

മാമന്റെ മകൾ കോകിലയുടെ പിറന്നാളും. കോകില ഉണ്ടാക്കി കൊടുത്ത ഫുഡും- വൈറൽ വീഡിയോക്ക് പിന്നാലെ ആരാധകർ

Malayalam

മാമന്റെ മകൾ കോകിലയുടെ പിറന്നാളും. കോകില ഉണ്ടാക്കി കൊടുത്ത ഫുഡും- വൈറൽ വീഡിയോക്ക് പിന്നാലെ ആരാധകർ

മാമന്റെ മകൾ കോകിലയുടെ പിറന്നാളും. കോകില ഉണ്ടാക്കി കൊടുത്ത ഫുഡും- വൈറൽ വീഡിയോക്ക് പിന്നാലെ ആരാധകർ

നടന്‍ ബാലയും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങളുമാണ് കുറച്ചു വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുള്ളത്. ഗായിക അമൃത സുരേഷുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതിനുശേഷമാണ് ബാലയുടെ ദാമ്പത്യത്തെ പറ്റിയുള്ള വാര്‍ത്തകള്‍ സജീവമാകുന്നത്. ഇടയ്ക്ക് വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള നടന്‍ രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാമത്തെ വിവാഹത്തോട് കൂടിയാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ആദ്യം വിമര്‍ശനങ്ങളായിരുന്നെങ്കില്‍ പിന്നീട് പരിഹാസമായിരുന്നു ബാലയെ തേടി എത്തിയത്. ഇപ്പോള്‍ നടന്റെ രണ്ടാമത്ത ദാമ്പത്യബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ ബാല ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ചെന്നൈയിൽ ഇടയ്ക്കിടെ പോകാറുള്ള ബാല കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കിടാറുണ്ട്. മാമന്റെ മകൾ കോകിലയുടെ പിറന്നാളും.

കോകില ഉണ്ടാക്കി കൊടുത്ത ഫുഡും ഒക്കെ ആസ്വദിച്ച ശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഒക്കെയും ബാല പങ്കിടുന്നുണ്ട്. ഇനി ബാല വീണ്ടും വിവാഹം കഴിച്ചോ എന്നുള്ള സംശയവും ഇടക്ക് ആരാധകർ പങ്കിട്ടു. എന്നാൽ മുറപ്പെണ്ണ് ആണെങ്കിലും സഹോദരബന്ധമാണ് ഇരുവർക്കും ഇടയിൽ എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തുതന്നെ ആയാലും എലിസബത്തിനെ കൂട്ടി വരണം. ഇങ്ങനെ ഒറ്റക്ക് ജീവിക്കാതെ അണ്ണാ പ്രശ്നങ്ങൾ പരിഹരിക്കൂവെന്നും ചിലർ കമന്റിടുമ്പോൾ നന്ദി എന്നുമാത്രമാണ് ബാല പ്രതികരിക്കുന്നത്. കോകില ഒരു സഹോദരിയെ പോലെ തന്നെയാണ്. തമിഴ് ആചാരപ്രകാരം മുറപ്പെണ്ണിനെ കല്യാണം കഴിക്കാം, പക്ഷെ ഇവിടെയാണെങ്കിൽ അത് നടക്കില്ല. എന്നാൽ എലിസബത്ത് തന്നെയാണ് ബാലയുടെ മനസിൽ. എലിസബത്തിനും അതുപോലെ തന്നെയാണ്. എലിസബത്തിനെ കുറിച്ച് ഓരോ കാര്യങ്ങൾ പറയുമ്പോഴും ബാലയ്ക്ക് നൂറു നാവാണ്.

ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല ചികിത്സയ്ക്കുശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയതും അന്നൊക്കെ താങ്ങായും തണലായും ബാലയ്ക്ക് ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു. പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നല്ല നിമിഷങ്ങലായിരുന്നു ബാല പങ്കിട്ടതും. പക്ഷെ ഒരു ദിവസം എലിസബത്ത് പങ്കുവച്ച ഒരു പോസ്റ്റിലോടെയാണ് ബാലയുമായി എന്തൊക്കെ വിഷയങ്ങൾ പുകയുന്നു എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയത്. എന്നാൽ നാളിതുവരെയും ഇരുവരും ഇത് സംബന്ധിക്കുന്ന ഒന്നും ഇരുവരും സംസാരിച്ചിട്ടില്ല. എന്നാൽ ബാലയ്ക്ക് ഇനിയൊരു ജീവിതം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കുകയാണ് ആരാധകരും.

More in Malayalam

Trending

Recent

To Top