Connect with us

മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി..

Malayalam

മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി..

മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി..

കഴിഞ്ഞ ദിവസമാണ് നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ നടന്നത്. അതിനുശേഷം തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ, ചലച്ചിത്ര, വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ശ്രദ്ധേ കേന്ദ്രമായത് മീനാക്ഷി ദിലീപാണ്. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് മീനാക്ഷി വിവാഹ വിരുന്നിനെത്തിയത്. ഫ്‌ളോറല്‍ പ്രിന്റുകളുള്ള ഈ സാരിയുടെ ബോര്‍ഡറില്‍ മുത്തുകള്‍ കൊണ്ടുള്ള ഫ്‌ളവര്‍ ഡിസൈന്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. സാരിയുടെ അതേ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ബ്ലൗസിന്റെ ബോര്‍ഡറുകളിലും നിറയെ വര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഈ സാരിയിലുള്ള ചിത്രങ്ങള്‍ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ലുക്കില്‍ വലിയ മാറ്റം വന്നുവെന്നും നടി മമിത ബൈജുവിനെപ്പോലെയുണ്ട് എന്നുമെല്ലാമാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍. മാളവികയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് മീനാക്ഷി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ മാളവിക പറഞ്ഞിരുന്നു. ‘മീനൂട്ടി എന്റെ ബേബി സിസ്റ്റര്‍ ആണ്. പണ്ടുമുതലേ മീനൂട്ടിയെ അറിയാം. വീട്ടിലൊക്കെ വന്നിട്ടുണ്ട്. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്തുപോയി അവളെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരും. എന്നിട്ട് കറങ്ങാന്‍ പോകും. ഇതിന് ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കും പറയും. അങ്ങനെ ഞങ്ങളുടെ ഒരുപാട് തമാശക്കഥകളുണ്ട്.’- ഇതായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞത്.

ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. ഡെര്‍മറ്റോളജിയിലാണ് സ്‌പെഷലൈസ് ചെയ്യുന്നത്. മകള്‍ക്ക് അഭിനയത്തോട് താത്പര്യമില്ലെന്നും ഡോക്ടറായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top