Connect with us

ഭാര്യക്കും മക്കൾക്കും ഒപ്പം തൃശൂർ ലൂർദ് പള്ളിയിലേക്ക് കുതിച്ചെത്തി.. വിവാഹത്തിന് മുൻപ് മാതാവിന് ‘ആ സമ്മാനം’!! അമ്പരന്ന് വിശ്വാസികൾ

Malayalam

ഭാര്യക്കും മക്കൾക്കും ഒപ്പം തൃശൂർ ലൂർദ് പള്ളിയിലേക്ക് കുതിച്ചെത്തി.. വിവാഹത്തിന് മുൻപ് മാതാവിന് ‘ആ സമ്മാനം’!! അമ്പരന്ന് വിശ്വാസികൾ

ഭാര്യക്കും മക്കൾക്കും ഒപ്പം തൃശൂർ ലൂർദ് പള്ളിയിലേക്ക് കുതിച്ചെത്തി.. വിവാഹത്തിന് മുൻപ് മാതാവിന് ‘ആ സമ്മാനം’!! അമ്പരന്ന് വിശ്വാസികൾ

തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ​ഗോപി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ​ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിയത്. ഇടവക വികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റി ഡൽസൻ ഡേവിസ് പെല്ലിശ്ശേരി എന്നിവർ ചേർന്നാണ് സുരേഷ് ഗോപിയെയും കുടുംബത്തെയും സ്വീകരിച്ചത്. തുടർന്ന് അൾത്താരയ്ക്ക മുന്നിൽ സ്ഥാപിച്ച മാതാവിന്റെ തിരുരൂപത്തിന് മുന്നിലെത്തി കിരീടം സമർപ്പിച്ചു. മാതാവിന്റെ നേർച്ച സുരേഷ് ഗോപിക്കും കുടുംബത്തിനും വികാരി കൈമാറി. പരുമല സ്വദേശി അനു ആനന്ദനാണ് കിരീടം നിർമ്മിച്ചത്. ഇരുപത് ദിവസം മുമ്പാണ് സുരേഷ് ഗോപി സ്വർണ്ണ കിരീടം നിർമ്മിക്കണമെന്ന ആവശ്യവുമായി സമീപിച്ചതെന്ന് ശില്പി പറഞ്ഞു.

സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ സുരേഷ് ആണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോള്‍, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക.. രാവിലെ 8.45 നാണ് താലി കെട്ട്. വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീര വിവാഹപാര്‍ട്ടി സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്. രാവിലെ 8.10-നാണ് നരേന്ദ്ര മോദി ക്ഷേത്രദര്‍ശനത്തിനെത്തുക. അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് പുറത്ത് കടക്കും. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തയുടന്‍ കൊച്ചിയിലേക്ക് മടങ്ങും. അവിടെ പത്തിനുള്ള പൊതുപരിപാടിയിലാണ് പങ്കെടുക്കേണ്ടത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 17-നു മുന്‍പ് കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങിവയ്ക്കാന്‍ ദേവസ്വത്തിന് പൊലീസ് നിര്‍ദ്ദേശം. പൊലീസ് ആവശ്യപ്പെട്ട എല്ലാ പരിശോധനാ സാമഗ്രികളും വാങ്ങുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ പറഞ്ഞു. നാല് നടകളിലും ഡോര്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കും. സുരേഷ്‌ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top