Uncategorized
പ്രമുഖ നടന്മാർക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ അവസരം! കൂടുതൽ വിവരങ്ങൾ ഇങ്ങനെ…
പ്രമുഖ നടന്മാർക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ അവസരം! കൂടുതൽ വിവരങ്ങൾ ഇങ്ങനെ…
പൂർണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന എ ബി ബിനിൽ എഴുതി സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളേ തേടുകയാണ് ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്, സൂര്യാ കൃഷ്‌ണാ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ, മുരുകൻ, പ്രവീണ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീനാഥ് ഭാസി, ബാബുരാജ്, ബിബിൻ ജോജ്, അപ്പാനി ശരത് എന്നിവരുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഇവരുടെ രൂപ സാദൃശ്യമുള്ള മിടുക്കരായ കുട്ടികളെയാണ് ആവശ്യം.
അതിന് പുറമേ ശ്രീനാഥ് ഭാസിയുടെ അനിയത്തിയായി അഭിനയിക്കാൻ 20 വയസുള്ള പെൺകുട്ടിയെയും അണിയറ പ്രവർത്തകർ തേടുന്നുണ്ട്. കൊച്ചി തീരദേശത്തുള്ളവർക്ക് മുൻഗണനയെന്നാണ് പൊങ്കാല ടീം അറിയിച്ചത്.25 വയസ് മുതൽ 45 വയസുവരെയുള്ള പുതുമുഖങ്ങളായ പുരുഷന്മാർക്കും സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ട്. താൽപ്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും വീഡിയോയും ജൂലായ് പത്തിന് മുമ്പായി [email protected] എന്ന ഇ- മെയിൽ വിലാസത്തിലേക്കോ +91 9497378968 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കുക. 2000 കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന ഒരു സംഭവകഥയെ ആസ്‌പദമാക്കിയുള്ളതാണ് ഈ ചിത്രം.
