Connect with us

പ്രണവിനോട് അമ്മയെ ഒന്ന് വിളിക്കാൻ പറയൂ… സുചി ചേച്ചിയുടെ അവസ്ഥ! തുറന്നു പറഞ്ഞ് നടൻ കണ്ണൻ പട്ടാമ്പി

Uncategorized

പ്രണവിനോട് അമ്മയെ ഒന്ന് വിളിക്കാൻ പറയൂ… സുചി ചേച്ചിയുടെ അവസ്ഥ! തുറന്നു പറഞ്ഞ് നടൻ കണ്ണൻ പട്ടാമ്പി

പ്രണവിനോട് അമ്മയെ ഒന്ന് വിളിക്കാൻ പറയൂ… സുചി ചേച്ചിയുടെ അവസ്ഥ! തുറന്നു പറഞ്ഞ് നടൻ കണ്ണൻ പട്ടാമ്പി

സൂപ്പര്‍താരത്തിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയുടെ യുവനടനാണ് പ്രണവ് മോഹന്‍ലാല്‍. പിതാവിന്റെ താരപദവിയോ വിശേഷണങ്ങളോ ഒന്നും വേണ്ടെന്ന് തീരുമാനിച്ച് തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതാണ് പ്രണവിന്റെ ശൈലി. കാടും മേടും കയറിയിറങ്ങി യാത്രകള്‍ ചെയ്ത് ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത യാത്രകളിലൂടെ താരം ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് മുന്‍പ് പലപ്പോഴും വ്യ്ക്തമാക്കിയിട്ടുള്ള കാര്യമാണ്. താന്‍ നാളെ എവിടെയായിരിക്കുമെന്ന് പ്രണവിന് പോലും പറയാന്‍ സാധിക്കില്ല. അതുപോലെ തോന്നുന്ന വഴിയ്ക്ക് നടക്കുന്നതാണ് താരത്തിന്റെ രീതി. കാട്ടിലും മേട്ടിലും മാത്രമല്ല റോഡിലൂടെയും അലഞ്ഞ് നടന്നും തെരുവില്‍ നിന്നും ഭക്ഷണം കഴിച്ചുമൊക്കെയാണ് താരപുത്രന്‍ യാത്രകള്‍ ആസ്വദിക്കാറുള്ളത്.

നായകനായി സിനിമയിലേക്ക് എത്തുന്നതിന് മുന്‍പും ഇതേ ശീലമായിരുന്നെങ്കില്‍ അതിനൊന്നും മാറ്റം വരുത്താന്‍ പ്രണവ് ശ്രമിച്ചിട്ടില്ല. മകന്റെയും മകളുടെയും ഇഷ്ടങ്ങള്‍ക്ക് എതിര്‍പ്പ് പറയാന്‍ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പിതാവ് മോഹന്‍ലാലും പറഞ്ഞിട്ടുണ്ട്. അവര്‍ അവര്‍ക്കിഷ്ടമുള്ളത് പോലെയാണ് ജീവിക്കുന്നത്. യാത്രകള്‍ ഇഷ്ടമാണെങ്കിലും മക്കള്‍ പോകുന്നത് പോലെ പോവാന്‍ തനിക്കും സാധിക്കാറില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.

നടൻ കണ്ണൻ പട്ടാമ്പി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പ്രണവിന് സിനിമ താൽപര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ആദി കണ്ടശേഷം പ്രണവിനോട് സംസാരിക്കാൻ ഞാൻ സുചി ചേച്ചിയെ വിളിച്ചു. എന്നാൽ സുചി ചേച്ചി എന്നോട് പറഞ്ഞത് പ്രണവിനോട് സംസാരിക്കാൻ പറ്റിയാൽ അമ്മയെ ഒന്ന് വിളിക്കാൻ പറയൂവെന്നാണ്. അങ്ങനെയായിരുന്നു സുചി ചേച്ചിയുടെ അവസ്ഥ. ലാലേട്ടൻ മകനെ അ​ദ്ദേഹം, അയാൾ എന്നൊക്കെയാണ് വിശേഷിപ്പിക്കാറ്. ഐ ആം നോട്ട് മോഹൻലാൽ എന്നാണ് എന്തെങ്കിലും ചോദിച്ചാൽ പ്രണവ് പറയുക. ​ഗിത്താറൊക്കെ പ്രണവ് തന്നെ പഠിച്ചതാണെന്നും കണ്ണൻ പട്ടാമ്പി പറയുന്നു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൻ പട്ടാമ്പിയും സഹോദരൻ മേജർ രവിയുമെല്ലാം.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top