Connect with us

പ്രണയിക്കുന്ന രണ്ടുപേർ വിവാഹിതരായാല്‍ നാളെ രാവിലെ പെട്ടെന്ന് ജീവിതം മാറാന്‍ പോകുന്നില്ല!! സുപ്രിയ ഗർഭിണിയായിരുന്നപ്പോൾ ആദ്യമായി വെളിപ്പെടുത്തി പൃഥ്വിരാജ്

Malayalam

പ്രണയിക്കുന്ന രണ്ടുപേർ വിവാഹിതരായാല്‍ നാളെ രാവിലെ പെട്ടെന്ന് ജീവിതം മാറാന്‍ പോകുന്നില്ല!! സുപ്രിയ ഗർഭിണിയായിരുന്നപ്പോൾ ആദ്യമായി വെളിപ്പെടുത്തി പൃഥ്വിരാജ്

പ്രണയിക്കുന്ന രണ്ടുപേർ വിവാഹിതരായാല്‍ നാളെ രാവിലെ പെട്ടെന്ന് ജീവിതം മാറാന്‍ പോകുന്നില്ല!! സുപ്രിയ ഗർഭിണിയായിരുന്നപ്പോൾ ആദ്യമായി വെളിപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ’. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളില്‍ സിനിമയെക്കുറിച്ചും കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം പൃഥ്വിരാജ് തുറന്ന് സംസാരിക്കുന്നുണ്ട്. കല്യാണം കഴിയുന്നതോടെ ആളുകളില്‍ വളരെ വലിയ മാറ്റം സംഭവിക്കുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ മാറ്റം സംഭവിച്ചിരുന്നില്ല. ഒരു അച്ഛനായതിന് ശേഷമാണ് എനിക്ക് വലിയ മാറ്റം സംഭവിച്ചത്. അതായത് പ്രണയിക്കുന്ന രണ്ടുപേർ വിവാഹിതരായാല്‍ നാളെ രാവിലെ പെട്ടെന്ന് ജീവിതം മാറാന്‍ പോകുന്നില്ലെന്നും താരം പറയുന്നില്ല. ഐ ലവ് യൂ മൈ ഡാർലിങ് എന്നൊക്കെ നിങ്ങള്‍ എത്ര തവണ പരസ്പരം പറഞ്ഞാലും നിങ്ങള്‍ നിങ്ങളേക്കാള്‍ കൂടുതലായി ഈ ലോകത്ത് ഒരാളെ സ്നേഹിക്കുക ഒരു മകനോ മകളോ ഉണ്ടാകുമ്പോഴാണ്. എന്റെ മകളെ സുപ്രിയ പ്രസവിച്ചിട്ട് അവളെ കയ്യില്‍ എടുക്കുമ്പോഴാണ് ഒരാളെ എനിക്ക് ഇങ്ങനെ സ്നേഹിക്കാന്‍ കഴിയുമെന്ന് ഞാന്‍ തന്നെ തിരിച്ചറിയുന്നത്.

ആ സമയത്താണ് നിങ്ങള്‍ക്ക് ശരിക്കുമുള്ള മാറ്റം സംഭവിക്കുക. സുപ്രിയ ഗർഭിണി ആയപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പെണ്‍കുട്ടിയായിരിക്കണേ എന്നായിരുന്നു. എന്റെ കുടുംബത്തില്‍ ഞാനും ചേട്ടനും മാത്രമാണല്ലോ ഉള്ളത്. കസിന്‍സായി പെണ്‍കുട്ടികളുണ്ട്. അവരെല്ലാവരും എന്റെ മൂത്തവരാണ്. എന്റെ ജനറേഷനില്‍ കുടുംബത്തിലെ ഏറ്റവും ഇളയത് ഞാനാണ്. അതുകൊണ്ട് തന്നെ ഒരു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലൂടെയാണ് പെങ്ങള്‍ ബന്ധം അറിയുന്നത്. പെങ്ങളെക്കുറിച്ച് കൂടുതല്‍ പറയുന്നതായി ഞാന്‍ ചെയ്ത ചിത്രം കൂടെയാണ്. അതുകൊണ്ടാണ് ഇന്ന് അച്ചു ഒരു പെങ്ങളേപ്പോലെ ആയത്. ഈ സിനിമയില്‍ അനശ്വരയാണ് എന്റെ പെങ്ങള്‍. സത്യത്തില്‍ ഒരു ചേട്ടന്റേയും അനിയത്തിയുടേയും കഥയല്ല ഈ സിനിമ. ഒരു അളിയനും അളിയനും തമ്മിലുള്ള കഥയാണ് ഈ സിനിമയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു.

More in Malayalam

Trending

Recent

To Top