പോലീസ് അന്വേഷണം കടുത്തപ്പോൾ പ്രകാശൻ തമ്പി എന്തുകൊണ്ട് ആ ദൃശ്യങ്ങളെ ഭയപ്പെട്ടു?ബാലഭാസ്കറുടെ അപകടമരണത്തിൽ നിർണ്ണായക മൊഴി
By
ബാലഭാസ്കറുടെ അപകടമരണത്തിൽ നിർണ്ണായക മൊഴി. കൊല്ലത്തെ ജ്യൂസ് കുടിച്ച കടയിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ തമ്പി എടുത്തുകൊണ്ട് പോയി. ഹാർഡ് ഡിസ്ക് കൊണ്ടുപോയി തിരികെ കൊണ്ട് വന്നെന്ന് മൊഴി. ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടമ ഷംനാദിന്റേതാണ് മൊഴി. പോലീസ് അന്വേഷണത്തിനിടെയാണ് ദൃശ്യങ്ങൾ കൊണ്ടുപോയത്. ഡിവൈ എസ് പി ഹരികൃഷ്ണനാണ് മൊഴി എടുത്തത്. അതേസമയം ബാലഭാസ്കര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ വാഹനം ഓടിച്ചിരുന്നതായി സംശയിക്കപ്പെടുന്ന തൃശൂര്‍ സ്വദേശി അര്ജുന് നാട്ടില്‍ നിന്നും മുങ്ങിയതായി സൂചന. മൂന്നുമാസങ്ങള്‍ക്ക് മുമ്ബ് അസമിലേക്ക് കടന്ന അര്‍ജുനെ ഉടന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു.
അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആരോപണവിധേയനായ അര്‍ജുനെ ക്രൈംബ്രാഞ്ചിന് വിശമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അപകടത്തില്‍ പരുക്കേറ്റ അര്ജുന് ദൂരയാത്രയ്ക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് അര്ജുന് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചിരുന്നു. അപകടമുണ്ടായ സമയത്ത് അര്ജുന് വാഹനമോടിച്ചത് അമിത വേഗതയിലായിരുന്നുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്.
സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചതെന്നാണ്. എന്നാല്‍ പൊലീസിനു നല്കിയ മൊഴിയില്‍ അര്ജുന് ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഈ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം തൃശൂരിലെത്തി അര്‍ജുന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. പാലക്കാടാണ് അര്ജുന് ഉള്ളതെന്നായിരുന്നു തൃശൂരിലെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്ജുന് അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്. വലതുകാലിനടക്കം ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്ജുന് നാടുവിട്ട് പോയത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ലോക്കല്‍ പൊലീസിന് ഇയാള്‍ ആദ്യം നല്കിയ മൊഴികളില്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപകടസമയത്ത് കാറിലുണ്ടായിരുന്ന ലക്ഷ്മിയും അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും ബാലഭാസ്കര്‍ പിന്‍സീറ്റിലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതോടെയാണ് കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കിയത്. അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ തൃശൂരിലെ ക്ഷേത്രത്തിലും താമസിച്ച ലോഡ്ജുകളിലും എത്തിയ അന്വേഷണ സംഘം ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു.
ലോഡ്ജിലും ക്ഷേത്രത്തിലും എത്തുമ്ബോഴും തിരികെ പോരുമ്ബോഴും അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കര്‍ ലോഡ്ജില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചിരുന്നതായും പെട്ടെന്ന് റൂം വെക്കേറ്ര് ചെയ്ത് തിരികെ പോരുന്നതായുമുള്ള ആരോപണം ലോഡ്ജ് ജീവനക്കാര്‍ നിഷേധിച്ചു. പകല്‍ മാത്രം തങ്ങാനാണ് റൂം ബുക്ക് ചെയ്തിരുന്നതെന്നും പകല്‍ സമയത്തെ വാടക മാത്രമേ ബാലഭാസ്കറില്‍ നിന്ന് ഈടാക്കിയിരുന്നുള്ളുവെന്നും അവര്‍ വെളിപ്പെടുത്തി. പാലക്കാട്ടെ ഡോക്ടറുമായും സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണുവുമായും ബാലഭാസ്കറിന് സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നതായും സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുന്ന പ്രകാശ് തമ്ബിയെയും ഇന്ന് ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്യും
