Malayalam
പൃഥ്വിയ്ക്ക് വിവാഹം കഴിക്കാൻ ഇവരെയാണോ കിട്ടിയത്; ഒരു ജാഡക്കാരിയുടെ അഭിമുഖം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇത് കണ്ടെത് ; പക്ഷെ അവസാനം സംഭവിച്ചത് മറ്റൊന്ന് ;സുപ്രിയ മേനോനെ കുറിച്ചുള്ള പരാമർശം വൈറലാകുന്നു!
പൃഥ്വിയ്ക്ക് വിവാഹം കഴിക്കാൻ ഇവരെയാണോ കിട്ടിയത്; ഒരു ജാഡക്കാരിയുടെ അഭിമുഖം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇത് കണ്ടെത് ; പക്ഷെ അവസാനം സംഭവിച്ചത് മറ്റൊന്ന് ;സുപ്രിയ മേനോനെ കുറിച്ചുള്ള പരാമർശം വൈറലാകുന്നു!
പൃഥ്വിരാജ് തന്റെ തുടക്കസമയത്ത് നിരവധി കാമുകവേഷത്തിലും റൊമാന്റിക്കായും നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ സമയത്ത് പൃഥ്വിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച നിരവധി ആരാധികമാരുണ്ട്. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും ആണെങ്കിലും ഇപ്പോഴും പൃഥ്വിയെ സ്നേഹിക്കുന്നവർക്ക് കുറവൊന്നുമില്ല . എന്നാല്‍ സുപ്രിയ ജീവിതത്തിലേക്ക് വന്നത് വലിയൊരു ഭാഗ്യമാണെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്.
മാധ്യമപ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിച്ച നാളുകളില്‍ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഇതുപോലൊരാളെ പൃഥ്വി എന്തിന് വിവാഹം കഴിച്ചു, നല്ല നടിമാര്‍ ഉണ്ടാവില്ലേ എന്ന് തുടങ്ങി നെഗറ്റീവ് കമന്റുകളുടെ ചാകരയായിരുന്നു. പക്ഷേ മികച്ച വ്യക്തിത്വമുള്ള സംസാരിക്കാന്‍ അറിയുന്ന ഒരാളെ തന്നെയാണ് പൃഥ്വിയ്ക്ക് ലഭിച്ചതെന്ന് അടിവരയിട്ട് സൂചിപ്പിക്കുയാണ് ഇപ്പോൾ ആരാധകർ.സുപ്രിയയുടെ പഴയൊരു അഭിമുഖത്തിന് താഴെ വന്ന കമന്റുകളിലാണ് താരപത്നിയെ കുറിച്ച് ആരാധകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
“എന്റമ്മോ ഒരു ലേഡിയുടെ ഇത്രയും നല്ലൊരു ഇന്റര്‍വ്യൂ ഞാന്‍ കണ്ടിട്ടില്ല”.എന്നുള്ള കമന്റുകളാണ് ഏറെയും. “സുപ്രിയ മേനോന് അത്രയും പൊളിയാണ്. വളരെ യുണീക്ക് ആയിട്ടുള്ള ഈ ഇന്റര്‍വ്യൂന്റെ ഇടയ്ക്ക് ആരും പൃഥ്വിരാജ് എന്നൊരു നടനെ പോലും മറന്നുപോയി . ഇത്രയും മനോഹരമായ വ്യക്തിത്വം പെണ്‍കുട്ടികള്‍ കാണുന്നുണ്ടല്ലോ അല്ലേ. ഭാര്യയെ തിരഞ്ഞെടുക്കുമ്പോള്‍ രാത്രി വീട്ടില്‍ വന്ന് പച്ചക്കറിയുടെ കണക്കല്ലാതെ എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടാകണം എന്ന് അന്ന് പൃഥ്വി പറഞ്ഞതിന്റെ അര്‍ഥം ഇപ്പോഴാണ് മനസിലായത്.”
“ഈ അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് വളരെ മികച്ച ഒരു അഭിമുഖം . ശരിക്കും സുപ്രിയ എന്ന വ്യക്തിയെ മലയാളിക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഈ അഭിമുഖത്തിന് നൂറ് ശതമാനവും സാധിച്ചു എന്ന് പറയാം. സുപ്രിയ ചേച്ചി കൂടുതലും ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നതെങ്കിലും മലയാളം പറയുന്നത് പോലെ തന്നെ നമുക്ക് മനസിലാവുന്നുണ്ട്. ഇംഗ്ലീഷ് അറിയും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഇടയില്‍ നന്നായി ഇംഗ്ലീഷ് അറിഞ്ഞിട്ടും നന്നായി മലയാളം പറയുന്നു സുപ്രിയ.”
ഒരാളുടെ ലുക്ക് കണ്ടിട്ട് ജാടയാണ് എന്ന് പറയുന്നത് നമ്മള് മലയാളികളുടെ ഒരു സ്വഭാവമാണ്. സുപ്രിയയുടെ കാര്യത്തില്‍ സംഭവിച്ചതും ഇത് തന്നെയാണ്. ജാടക്കാരിടെ സംസാരം കേട്ട് നോക്കാം എന്ന് കരുതി വന്നതാണ്. പക്ഷേ കണ്ടു കഴിഞ്ഞപ്പോള്‍ കട്ട ഫാന്‍ ആയി മാറി. ശക്തയായ നല്ലൊരു സ്ത്രീയാണ് സുപ്രിയ മേനോന് എന്ന് ഉറപ്പിച്ച് പറയാം. ഒരു സെലിബ്രിറ്റിയുടെ ഭാര്യയാണെന്ന് ഒട്ടും തോന്നുന്നില്ല. വളരെ മികച്ച വ്യക്തിത്വം. പൃഥ്വിരാജിനെ വിവാഹം കഴിച്ചത് സുപ്രിയയുടെ ഭാഗ്യമാണെന്ന് ആരൊക്കെ പറഞ്ഞാലും പൃഥ്വിയുടെ ഭാഗ്യമാണ് സുപ്രിയ എന്ന് സംശയമില്ലാതെ പറയാം.
സത്യം പറയട്ടെ ഇത്രയും മനോഹരം ആയ ഒരു ഇന്റര്‍വ്യൂ ഞാന്‍ കണ്ടിട്ടില്ലെന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. സുപ്രിയ വളരെ ബ്രില്ലിയന്റ് ആയൊരു സ്ത്രീ ആണ്. സ്വന്തമായ അഭിപ്രായം സത്യസന്ധമായി തുറന്നു പറയാന്‍ ഒരു മടിയും ഇല്ല. അഭിനന്ദനങ്ങള്‍… അതേ സമയം എത്ര സ്ക്രോള്‍ ചെയ്തിട്ടും ഒരു നെഗറ്റീവ് കമന്റും പോലും കാണുന്നില്ലല്ലോ എന്നതും ഈ അഭിമുഖത്തിന്റെ പ്രത്യേകതയായി മാറി. രാജുവേട്ടന്റെ ഒരുപാട് അഭിമുഖങ്ങള്‍ കണ്ടാണ് ഫാനായി മാറിയത്. എന്നാല്‍ ഒരൊറ്റ അഭിമുഖത്തിലൂടെ തന്നെ സുപ്രിയ ചേച്ചി സ്കോര്‍ ചെയ്ത് കഴിഞ്ഞതായിട്ടാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.
about supriya
