Uncategorized
പുതിയ നിർമ്മാണ കമ്പനി ദുബായിൽ തുടങ്ങാൻ പോവുകയാണെന്ന് മല്ലികസുകുമാരൻ
പുതിയ നിർമ്മാണ കമ്പനി ദുബായിൽ തുടങ്ങാൻ പോവുകയാണെന്ന് മല്ലികസുകുമാരൻ
മക്കളായ പൃഥിരാജിനെക്കുറിച്ചും ഇന്ദ്രജിത്തിനെക്കുറിച്ചും അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ചും നടി മല്ലിക സുകുമാരൻ എപ്പോഴും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ജീവിതത്തിൽ പാളിച്ചകൾ പറ്റിയ തന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത് സുകുമാരനാണെന്ന് മല്ലിക ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. പൃഥിയുടെയും ഇന്ദ്രജിത്തിന്റെയും കുട്ടിക്കാലത്തെക്കുറിച്ച് ആരാധകർ അറിയുന്നതും മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. പൃഥ്വിയുടെ കുടുംബമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നയാളാണ് ലിസ്റ്റിൻ. പൃഥ്വിരാജും ലിസ്റ്റിനും തമ്മിലുള്ള സൗഹൃദത്തിനൊപ്പം മല്ലികാ സുകുമാരനുമായും ലിസ്റ്റിൻ നല്ല ബന്ധം പുലർത്തുന്നുണ്ട്.
സ്വന്തം മകനോടെന്ന പോലെയാണ് മല്ലികയും തിരിച്ച് സംസാരിക്കുന്നത്. “ലിസ്റ്റിനെ വിളിച്ചാൽ ഒരിക്കലും കിട്ടില്ല. ബർത്ത്ഡെ വിഷ് ചെയ്യാനോ അല്ലെങ്കിൽ എന്തെങ്കിലും വിശേഷം തിരക്കാനോ ആവും ഞാൻ വിളിക്കുന്നത്. പക്ഷേ എടുക്കില്ല. അത്രക്കും തിരക്കാണ് ലിസ്റ്റിനെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ലിസ്റ്റിനും പൃഥ്വിരാജും ചേർന്ന് നിർമിച്ച് അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾഡ്. ചിത്രത്തിൽ മല്ലികാ സുകുമാരനും ഒരു വേഷം ചെയ്തിട്ടുണ്ട്. ”ഗോൾഡിനു ശേഷം എന്നെ ലിസ്റ്റിൻ വിളിച്ചിട്ടില്ല. അതിനു ശേഷം ഒരുപാട് സിനിമകൾ ചെയ്തു. അതുകൊണ്ട് ഞാൻ പുതിയ നിർമ്മാണ കമ്പനി ദുബായിൽ തുടങ്ങാൻ പോവുകയാണ്.”
മല്ലികാ സുകുമാരൻ ലിസ്റ്റിനെ കളിയാക്കി സംസാരിച്ചു. അഭിനേത്രി എന്ന നിലയിൽ വളർന്ന കലാകാരിയാണ് മല്ലികാ സുകുമാരൻ. സിനിമാ അഭിനയത്തിനൊപ്പം മറ്റു താരങ്ങൾക്കു വേണ്ടി ശബ്ദം കൊടുത്തിട്ടുമുണ്ട്. പ്രധാനമായും സീമക്ക് ശബ്ദം നൽകിയിട്ടുണ്ട്. അവളുടെ രാവുകൾ, അടവുകൾ പതിനെട്ട്, അനുമോദനം എന്നീ ചിത്രങ്ങളിലെല്ലാം സീമക്ക് ശബ്ദം കൊടുത്തത് മല്ലികാ സുകുമാരനാണ്. അവസാനം ഇറങ്ങിയ കടുവയിലും ശബ്ദം നൽകിയിട്ടുണ്ട്. മല്ലിക സുകുമാരന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. തമാശയോടെയാണ് പറയുന്നതെങ്കിലും സ്വന്തം മക്കളെ കാണാത്തതിന്റെ വിഷമമാണ് മല്ലിക പങ്കുവെക്കാറെന്ന് അഭിപ്രായം വരാറുണ്ട്. പെൺമക്കൾ അച്ഛനമ്മമാരെ നോക്കുന്നത് ആൺമക്കൾ കണ്ട് പഠിക്കണമെന്ന് മല്ലിക ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് മല്ലികയിന്ന് സജീവമാണ്. കോമഡി അനായാസം ചെയ്യുന്ന മല്ലിക അടുത്തിടെ ചെയ്ത അമ്മ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
