നീയാണിതിന് തുടക്കമിട്ടത്.. ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണ്.. അമലയുടെ മറുപടി കണ്ട് ദേഷ്യപ്പെട്ട് ആരാധകൻ
അമ്മയാവാൻ പോകുന്നുവെന്ന സന്തോഷ വാർത്ത കഴിഞ്ഞ ദിവസമാണ് നടി അമല പോൾ പങ്കുവച്ചത്. വിവാഹിതയായി രണ്ട് മാസത്തിനുള്ളിലാണ് അമല സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം നവംബർ മാസമാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. ആഘോഷപൂർവം നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടെങ്കിലും രണ്ടാമത് വിവാഹിതയായ ശേഷം അമല പോൾ അതീവ സന്തോഷവതിയാണെന്ന് ആരാധകർ പറയുന്നു.
അമലയുടെ അടുത്ത സുഹൃത്താണ് പേളി മാണി. പേർളി മാണിയുടെ കമന്റാണ് ഇപ്പോൾ വൈറലാകുന്നത് . അമ്മയാവുകയെന്നത് നിങ്ങൾ തെരഞ്ഞെടുക്കുന്നു ഏറ്റവും മനോഹരമായ സമ്മാനങ്ങളിലൊന്നാണ്. നിങ്ങൾ രണ്ട് പേരും അത്ഭുതപ്പെടുത്തുന്ന മാതാപിതാക്കളായിരിക്കുമെന്ന് പേളി മാണി കുറിച്ചു. അമല പോൾ പങ്കുവെച്ചതിൽ ആദ്യ ഫോട്ടോ ഇഷ്ടപ്പെട്ടെന്നും ആ ഫോട്ടോ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നെന്നും പേളി മാണി കമന്റിൽ കുറിച്ചു. ഇതിന് അമല പോൾ മറുപടിയും നൽകി. നന്ദി, സേറ, നീയാണിതിന് തുടക്കമിട്ടത്. ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണെന്നും അമല പോൾ കുറിച്ചു. അമലയുടെ മറുപടി കണ്ട് ചില ആരാധകർ നീരസം പ്രകടിപ്പിച്ചു. സെലിബ്രിറ്റികളുടെ കമന്റിന് മാത്രമേ മറുപടി നൽകൂ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് മറുപടിയായി അമല ഇവർക്ക് സ്മെെലികൾ അയച്ചു.
