നീണ്ട ഇടവേളയ്ക്ക് ശേഷം ടികെ രാജീവ് – നിത്യാമേനോൻ ഒന്നിക്കുന്നു!! ചിത്രത്തിന്റെ ട്രെയിലറിറക്കി സൂപ്പർ താരം മോഹൻലാൽ
By
തെന്നിന്ത്യയിലെ മുൻ നിര നടിമാരിലൊരാളായ നടി നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടി കെ രാജീവ് സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് ടി കെ രാജീവ് സംവിധാന രംഗത്ത് തിരിച്ചെത്തുന്നത് . തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിന് ശേഷം നിത്യ മേനനും രാജീവ് കുമാറും ഒരുമിക്കുന്ന ചിത്രം എന്ന സവിശേഷതയുണ്ട് കോളാമ്പിയ്ക്ക്.
മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ ആണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംവിധായകൻ രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ്കുമാർ , സിദ്ധാർത്ഥ് മേനോൻ, രോഹിണി, ദിലീഷ് പോത്തൻ തുടങ്ങിയർ പ്രധാന വേഷങ്ങളിലെത്തുന്നു. രഞ്ജി പണിക്കരുടെ വ്യത്യസ്തമായ ഗെറ്റപ്പാണ് ട്രെയിലറിലെ ശ്രദ്ധേയമായ ഘടകം തന്നെ. ഗായകന് വിജയ് യേശുദാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയാണ്. ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് സിനിമ. നെയ്യാറ്റിന്‍കര കൃഷ്ണപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ചായാഗ്രഹണം രവി വര്‍മ്മനും കലാസംവിധാനം സാബു സിറിളും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയും സംഗീതം രമേഷ് നാരായണനും നിര്‍വ്വഹിക്കും. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുങ്ങുന്നത്.
