Connect with us

നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്! കേരളത്തിൽ ബിജെപി ജയിക്കുന്നത് നല്ലതാണോ- രമേഷ് പിഷാരടി

Malayalam

നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്! കേരളത്തിൽ ബിജെപി ജയിക്കുന്നത് നല്ലതാണോ- രമേഷ് പിഷാരടി

നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്! കേരളത്തിൽ ബിജെപി ജയിക്കുന്നത് നല്ലതാണോ- രമേഷ് പിഷാരടി

കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി, എൻഡിഎയുടെ ആദ്യ കേരളാ എംപി, മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. മലയാള സിനിമയ്ക്ക് പോലും ഇതൊരു അഭിമാനമായി മാറുന്ന കാഴ്ച്ച തന്നെയാണ്. എന്നാലിപ്പോഴിതാ കേരളത്തിൽ ബിജെപി ജയിക്കുന്നത് നല്ലതാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത വരുത്തുന്ന ഉത്തരങ്ങളുമായി എത്തുകയാണ് രമേഷ് പിഷാരടി. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി. സുരേഷേട്ടൻ ജയിച്ച സമയത്ത് ഒരുപാട് സ്ഥലങ്ങളിൽ ഞാൻ കണ്ടു, ‘നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്’. അപ്പോൾ പറയും വ്യക്തിയാണെങ്കിൽ, ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടി ഏതാണെന്ന് നോക്കൂ എന്ന്.

ആ പറയുന്നത് വലിയൊരു പ്രശ്നമുള്ള സ്റ്റേറ്റ്മെന്റ് ആണ്. എന്തുകൊണ്ടാണ് ഇസ്‍ലാം മതവിശ്വാസികൾക്ക് എല്ലാ ഇസ്‍ലാം വിശ്വാസികളും തീവ്രവാദികൾ അല്ല എന്നു പറയേണ്ടി വരുന്നത്. എന്തുകൊണ്ടാണ് എല്ലാ ഹിന്ദു വിശ്വാസികൾക്കും സംഘി അല്ല എന്നു പറയേണ്ടി വരുന്നത്. സാമാന്യവൽക്കരിക്കപ്പെടുന്നതു കൊണ്ടാണ്. ഒരാൾ ബിജെപി ആയതുകൊണ്ടോ ഇസ്‍ലാം ആയതുകൊണ്ടോ ഹിന്ദു ആയതുകൊണ്ടോ കോൺഗ്രസോ കമ്യൂണിസ്റ്റോ ആയതുകൊണ്ടോ ഒരാളുടെ സ്വഭാവത്തെ അത് കാര്യമായി നിർണയിക്കുന്നില്ല. എല്ലാ പാർട്ടിയിലും എല്ലാ മതങ്ങളിലും എല്ലാ ജാതിയിലും നല്ലവനും ചീത്തയുമുണ്ട്. ജയിലിൽ കിടക്കുന്നവരും കൊലപാതകം ചെയ്തവരുമൊക്കെ വിശ്വാസികളും അമ്പലത്തിൽ പോയവരുമൊക്കെയാണ്.

ഇതെല്ലാ പാർട്ടിയിലും ഉണ്ട്. അത്തരത്തിൽ നമ്മളതിനെ സാമാന്യവൽക്കരിച്ചു കളയുന്നത് ശരിയല്ല. എല്ലാത്തിനും ഗുണവും ദോഷവുമുണ്ട്. നമ്മൾ പലപ്പോഴും പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. അത് പാർട്ടിയുടെ ആശയങ്ങൾ കൂടി കണക്കാക്കിയിട്ടാണ്. പക്ഷേ, എല്ലാ പാർട്ടിയിലും നല്ല ആൾക്കാരും ചീത്ത ആൾക്കാരുമുണ്ട്. ഒരു നല്ല വ്യക്തി എവിടെ നിന്നാലും അയാൾ കുറേ നന്മയുള്ള കാര്യങ്ങൾ ചെയ്യും. മോശം വ്യക്തിത്വമുള്ള ഏകോപന പാടവം ഇല്ലാത്ത ഒരാൾ എവിടെ നിന്നാലും അത്രയൊക്കത്തന്നെയേ അയാള്‍ക്ക് ചെയ്യാൻ സാധിക്കൂ, പാർട്ടി പറയുന്ന ആശയധാരകൾ എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ അമ്പലത്തിൽ പോകുന്നത്?

എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ വിശ്വാസിയാകുന്നത്? എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ പ്രവാസിയാകുന്നത്? ഒരു പാർട്ടിയുടെ ആശയധാരയുമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന എല്ലാവരും 100 ശതമാനം യോജിക്കണമെന്ന് നിർബന്ധമില്ല. ബിജെപിക്ക് മാത്രമല്ല കമ്യൂണിസ്റ്റിനും കോൺഗ്രസിനുമൊക്കെ ഇത് ബാധകമാണ്. അതിലെ എല്ലാ ആശയധാരകളും വ്യക്തിപരമായി എടുത്തു ഉപയോഗിക്കുന്നില്ല. വേണ്ടത് എടുത്താൽ മതി. മതത്തിൽ നിൽക്കുന്ന എല്ലാവരും മതത്തിന്റെ എല്ലാ ആശയങ്ങളും പൂർണമായി എടുക്കുന്നില്ലല്ലോ. വേണ്ടതു മാത്രമല്ലേ എടുക്കുന്നുള്ളൂ. എല്ലാ കാര്യത്തിലും ആളുകൾ വേണ്ടതു മാത്രമെ എടുക്കാറുള്ളൂ. ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ല. അവിടെയാണ് വ്യക്തിക്ക് കൂടുതൽ ബലം വരുന്നതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top