ദുര്‍മന്ത്രവാദത്തിന് അടിമ ! രണ്ടു താലി ഉൾപ്പെടെ വിത്യസ്ത ആചാരങ്ങൾ; പ്രസവം പോലും അച്ഛൻ പറഞ്ഞ ദിവസം.. നടുക്കുന്ന വെളിപ്പെടുത്തലുമായി നടി
ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ തുറന്നടിച്ച് കൊണ്ട് രംഗത്തെത്തുകയാണ് നടി ദിവ്യ ജെജെ. വളരെ നടുക്കുന്ന വിവരങ്ങളാണ് താരത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരുന്നത്. 2017 ലായിരുന്നു നടിയുടെ വിവാഹം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ തുറന്നടിച്ച് കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
തന്നെ കണ്ട് ഇഷ്ടപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ആലോചനയുമായി വരികയായിരുന്നു. തന്റെ ജാതകമൊന്നും എഴുതിയിരുന്നില്ല. എങ്കിലും അവര്‍ നിര്‍ബന്ധം പിടിച്ചതോടെ വിവാഹം നടത്തുകയായിരുന്നു. നാളൊന്നും നോക്കിയിരുന്നുമില്ല. എന്നാല്‍ വിവാഹ ശേഷമാണ് ഭര്‍ത്താവും വീട്ടുകാരും ഇത്തരം കാര്യങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവരാണെന്ന് മനസിലാകുന്നതെന്ന് ദിവ്യ പറയുന്നു.
ഭര്‍ത്താവിന്റെ അച്ഛന് ജോത്സ്യനാണെന്നും താന്‍ പ്രസവിക്കാനുള്ള സമയം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പോലും അദ്ദേഹം ഗണിച്ചു നോക്കിയ സമയം മതിയെന്നാണ് പറഞ്ഞതെന്നും ദിവ്യ വെളിപ്പെടുത്തുന്നു. വീട്ടില്‍ എന്നും വഴക്കായിരുന്നുവെന്നും താരം പറയുന്നു. കുഞ്ഞിന്റെ പേരിനെ ചൊല്ലി പോലും വഴക്കുണ്ടായിട്ടുണ്ട്. മകള്‍ക്ക് ച വച്ചുള്ള പേരിടുന്നതിനെ ഭര്‍ത്താവിന്റെ അച്ഛന് എതിര്‍ത്തു. മകള്‍ക്ക് ഒന്നര വയസായപ്പോള്‍ അവളുടെ പേരില്‍ എല്‍ഐസി എടുത്തതും പ്രശ്നമായെന്നാണ് ദിവ്യ പറയുന്നത്.
ഭര്‍ത്താവിന്റെ മരണം മുന്നില്‍ കണ്ടാണ് താന്‍ എല്‍ഐസി എടുത്തതെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ എന്ത് നടന്നാലും അതിന്റെ പഴി മൊത്തും തനിക്കും മകള്‍ക്കുമാണെന്നും താരം പറയുന്നു. എന്നാല്‍ ഭര്‍ത്താവ് വീട്ടുകാര്‍ക്ക് വഴങ്ങിക്കൊടുക്കുകയാണെന്നും താന്‍ എതിര്‍ത്താല്‍ മര്‍ദ്ദിക്കുമെന്നും തന്നെ മര്‍ദ്ദിച്ചതിന് കണക്കില്ലെന്നും ദിവ്യ പറയുന്നു.
മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും തന്നെ വലിച്ചെറിയുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദിവ്യ വെളിപ്പെടുത്തുന്നത്. വിവാഹ സമയത്തു ഭര്‍ത്താവിന്റെ വീട്ടുകാര്‍ മുന്നോട്ട് വച്ച ആവശ്യത്തെക്കുറിച്ചും ദിവ്യ തുറന്നു സംസാരിക്കുന്നുണ്ട്.
വിവാഹത്തിന് രണ്ട് താലി വേണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിര്‍ബന്ധം. അത് പ്രകാരം ഒരു ചരടില്‍ രണ്ട് താലി കോര്‍ത്തായിരുന്നു വിവാഹം നടന്നത്. പ്രശ്നങ്ങളൊക്കെ തന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെങ്കിലും കുഞ്ഞിന് അച്ഛനില്ലാതാകും എന്ന കാരണത്താലാണ് മുന്നോട്ട് പോയതെന്നും ദിവ്യ പറയുന്നു.
അതേസമയം താന്‍ നടത്തിയിരുന്ന ഇവന്റ്മാനേജുമെന്റ് സ്ഥാപനം ഇപ്പോള്‍ നോക്കുന്നതും അതിന്റെ വരുമാനമെല്ലാം എടുക്കുന്നതും ഭര്‍ത്താവണെന്നും തന്നെ പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദിവ്യ പറയുന്നുണ്ട്.
വിവാഹ മോചനം വേണമെന്നും അല്ലാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും ദിവ്യ പറയുന്നു. ബന്ധം വേര്‍പെടുത്തിയാലും കുഞ്ഞിന്റെ കാര്യങ്ങള്‍ കരാര്‍ ഇല്ലാതെ തന്നെ നോക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞുവെന്നും എന്നാല്‍ തനിക്കതില്‍ വിശ്വാസമില്ലെന്നും ദിവ്യ പറയുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് നടി തന്റെ ഭർത്താവിനെയും കുടുംബത്തിനും എതിരെ ആരോപിക്കുന്നത്.
