Connect with us

തുടരെ സിനിമകൾ പരാജയപ്പെട്ടെങ്കിലും ശമ്പളം പന്ത്രണ്ട് കോടി! വീട്ടിൽ നിന്നും 20 കിലോ മീറ്ററിനപ്പുറം ഷൂട്ടിനില്ല, രാവിലെ 11 മണിക്കേ വരൂ… പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ കുട്ടികളെയുമെടുത്ത് കുടുംബത്തോടെ പോകും! കുട്ടികളെത്തിയതോടെ നയൻതാരയുടെ പുതിയ നിബന്ധനകൾ

Malayalam

കുട്ടികളെത്തിയതോടെ സിനിമകളിൽ അഭിനയിക്കുന്നതിന് നയൻതാരയ്ക്ക് ഇപ്പോൾ പ്രത്യേക നിബന്ധനകളുണ്ട്. രാവിലെ 9 മണിക്കേ നടി സെറ്റിൽ എത്തൂ. ​ഗ്ലാമറസ് വേഷങ്ങൾ ഇപ്പോൾ ചെയ്യാറില്ല. പ്രൊമോഷൻ ഇവന്റുകളിൽ പങ്കെടുക്കാറുമില്ല. ഇപ്പോഴിതാ നയൻതാരയുടെ നിബന്ധനകൾ കുറേക്കൂടി കടുപ്പിച്ചിരിക്കുകയാണ് എന്ന വാദവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ വിവരങ്ങൾ പങ്കുവെക്കാറുള്ള അന്തനൻ. 11 മണിക്കേ നയൻതാര ഇപ്പോൾ സെറ്റിൽ എത്താറുള്ളൂയെന്ന് ഇദ്ദേഹം പറയുന്നു. തമിഴ് സിനിമാ രം​ഗത്ത് ഒരു നടിക്ക് കല്യാണമായാൽ അവരുടെ മാർക്കറ്റ് പോകും. ശമ്പളവും കുറയും. ഈ രീതിയെ മാറ്റിയത് നയൻതാരയാണ്. വിവാഹത്തിന് ശേഷവും വലിയ സിനിമകളിൽ നയൻതാര അഭിനയിച്ചു. അവർ ചില സിനിമകൾ വേണ്ടെന്ന് പറഞ്ഞതല്ലാതെ അവസരങ്ങൾ കുറഞ്ഞിട്ടില്ല. പക്ഷെ സിനിമകൾ ഓടുന്നില്ല.

വിവാഹത്തിന് ശേഷം അവരുടെ സിനിമകളൊന്നും പോകുന്നില്ല. അതിന് കാരണം നയൻതാരയല്ല, സിനിമകളാണ്. കണ്ടന്റ് നല്ലതാണെങ്കിൽ ഓടും.സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും നയൻതാരയ്ക്ക് ഇന്നും മുമ്പുള്ള അതേ സ്ഥാനം ഇൻഡസ്ട്രി നൽകുന്നുണ്ട്. പന്ത്രണ്ട് കോടിയാണ് ശമ്പളം. ഇത്ര വലിയ പ്രതിഫലം എന്തിന് നൽകണം, തുടരെ സിനിമകൾ പരാജയപ്പെടുകയാണല്ലോ എന്ന ചോദ്യങ്ങളുണ്ടെന്നും ഇദ്ദേഹം പറയുന്നു.സിനിമകളിൽ അഭിനയിക്കാൻ നടിക്കിപ്പോൾ ചില നിബന്ധനകളുണ്ടെന്നും അന്തനൻ പറയുന്നു. വീട്ടിൽ നിന്നും 20 കിലോ മീറ്റർ ദൂരത്തിലുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിം​ഗ് പറ്റൂ, രാവിലെ 11 മണിക്കേ വരൂ. പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ വേറെ വഴിയില്ലെങ്കിൽ കുട്ടികളെയുമെടുത്ത് കുടുംബത്തോടെ പോകും. കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടിയാണ് ഈ നിബന്ധനകളെന്നും അന്തനൻ വ്യക്തമാക്കി. ഇത്രയും നിബന്ധനകളുണ്ടെങ്കിൽ ശമ്പളം കുറച്ച് കൂടേയെന്നും അന്തനൻ ചോദിക്കുന്നു. പ്രതിഫലം കൃത്യമായി വാങ്ങുന്നു. പക്ഷെ 11 മണിക്ക് വന്ന് 5 മണിക്ക് പോകുന്നത് എങ്ങനെ ശരിയാവും. ഇൻഡസ്ട്രിക്ക് കുഴപ്പമില്ല. ഇത്രയും നിബന്ധനകൾക്ക് അവർ എങ്ങനെ സമ്മതിക്കുന്നു എന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അന്തനൻ പറയുന്നു. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. നടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളൊന്നും അടുത്തിടെ ബോക്സ് ഓഫീസിൽ വിജയിച്ചിട്ടില്ല. വരാനിരിക്കുന്ന സിനിമകളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്.

More in Malayalam

Trending

Recent

To Top