Connect with us

ജാസ്മിന്റെ കത്തിൽ പുറത്ത് വിട്ടത് നടക്കുന്ന രഹസ്യങ്ങൾ.. പറയാനുള്ളതെല്ലാം കുടുംബത്തെ കത്തിലൂടെ അറിയിച്ചു..

Malayalam

ജാസ്മിന്റെ കത്തിൽ പുറത്ത് വിട്ടത് നടക്കുന്ന രഹസ്യങ്ങൾ.. പറയാനുള്ളതെല്ലാം കുടുംബത്തെ കത്തിലൂടെ അറിയിച്ചു..

ജാസ്മിന്റെ കത്തിൽ പുറത്ത് വിട്ടത് നടക്കുന്ന രഹസ്യങ്ങൾ.. പറയാനുള്ളതെല്ലാം കുടുംബത്തെ കത്തിലൂടെ അറിയിച്ചു..

ബി​ഗ് ബോസിൽ നിന്നിറങ്ങുമ്പോൾ ജാസ്മിന് നേരെ കടുത്ത സൈബർ അധിക്ഷേപം വരുമെന്ന് ഉറപ്പാണ്. പല കാര്യങ്ങളിൽ ജാസ്മിന് വ്യക്തത വരുത്തേണ്ടതായി വരും.എന്നാൽ പുറത്തിറങ്ങിയ ​ഗബ്രി ഈ വിഷയത്തിലുള്ള ചോദ്യങ്ങളിൽ വ്യക്തമായ മറുപടി ഇതുവരെയും നൽകിയിട്ടില്ല. ​ഗബ്രിക്ക് നേരെ ട്രോളുകളും കുറ്റപ്പെടുത്തലുകളും തുടരുന്നുണ്ട്. ഇപ്പോഴിതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച് ജാസ്മിൻ. മാതൃദിനത്തിലെ പ്രത്യേക ടാസ്കിലാണ് ജാസ്മിൻ ഉമ്മയ്ക്കെഴുതിയ കത്തിൽ ​ഗബ്രിയെക്കുറിച്ച് പരാമർശിച്ചത്. മാതൃദിനത്തിൽ അമ്മയോട് പറയാനുള്ള കാര്യങ്ങൾ എഴുതിയ എല്ലാ മത്സരാർത്ഥികളും മോഹൻലാലിന് മുന്നിൽ വെച്ച് കത്ത് വായിച്ചു. പലരും വൈകാരികമായാണ് സംസാരിച്ചത്. പക്ഷെ ജാസ്മിൻ ​ഗബ്രിയെക്കുറിച്ച് ഉമ്മയോ‌ട് പറഞ്ഞത് പല മത്സരാർത്ഥികളെയും ആശ്ചര്യപ്പെടുത്തി. ​വൈകാരികമായാണ് ജാസ്മിൻ സംസാരിച്ചത്. എന്റെ വിശേഷങ്ങൾ നിങ്ങൾ കാണുന്നുണ്ടെന്ന് എനിക്കറിയാം. ഇവിടെ വന്നപ്പോൾ ആരുമായും കൂട്ടാകരുതെന്ന് കരുതിയതാണ്. പക്ഷെ ചീറ്റിപ്പോയി. ഈ ലോകത്ത് എനിക്കൊരു ഉമ്മ ഉണ്ടായിരുന്നു. നിങ്ങളുടെ അത്ര ഒന്നുമില്ലെങ്കിലും ഇവിടെ എനിക്ക് എല്ലാമായിരുന്നു ​ഗബ്രി. എന്റെ ഏറ്റവും വലിയ ആശ്വാസവും സന്തോഷവുമായിരുന്നു. പക്ഷെ അതില്ല. അവൻ പോയി. ഒറ്റയ്ക്കായി. റാഹില, ഇത് പുറത്ത് നിന്ന് കാണുന്നത് പോലെ അല്ല. ഈ ലോകം എനിക്ക് പറ്റിയതല്ല. എന്റെ സ്വഭാവത്തിന് പറ്റിയതല്ല.

ഇവിടെ എല്ലാം ​ഗെയിമാണ്. സ്നേഹവും വിശ്വാസവും ഫ്രണ്ട്ഷിപ്പും ഒന്നും റിയൽ അല്ല. എന്റെ പെ‌ട്രോൾ തീരാറായി. ഇപ്പോൾ ഒരു മുഖംമൂ‌ടി ഇട്ട് നിൽക്കുകയാണ്. ഏത് നിമിഷവും അത് കൈയിൽ നിന്ന് പോകും. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ മുഖത്തെ ചിരിയൊക്കെ പോയി. മനസിൽ ഒട്ടും സന്തോഷമില്ല. നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു.

കുറേ ഉമ്മ തരാൻ. കുറേ കരയാൻ. സമാധാനത്തിൽ കെട്ടിപ്പിടിച്ച് ഉറങ്ങാൻ തോന്നുന്നെന്നും ജാസ്മിൻ കത്തിൽ കുറിച്ചു. ഗബ്രിയുമായുള്ള അടുപ്പത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്. ഷോയിലേക്ക് ജാസ്മിനാവശ്യമായ വസ്ത്രങ്ങൾ വീട്ടുകാർ അയച്ചിരുന്നില്ല. സഹ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഒരു പോലെ ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളുമാണ് ജാസ്മിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. ജാസ്മിനോട് തനിക്ക് പ്രണയമാണെന്ന് പുറത്ത് വന്ന ശേഷം ​ഗബ്രി പറഞ്ഞിട്ടുമില്ല.

സൗഹൃദമാണെന്ന തരത്തിലാണ് ​ഗബ്രി സംസാരിക്കുന്നത്. എന്നാൽ ​ഗബ്രിയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് ജാസ്മിൻ തുറന്ന് പ്രകടിപ്പിച്ച് കഴിഞ്ഞു. ഗബ്രി ഷോയിൽ നിന്ന് പുറത്തായ ശേഷം ജാസ്മിൻ മാനസികമായി തകർന്നിരുന്നു. ​ഗബ്രിയെ ഓർത്ത് കരയുകയുമുണ്ടായി. എന്നാൽ പ്രേക്ഷകരിൽ നിന്നും ക‌ടുത്ത വിമർശനമാണ് ജാസമിന് നേരെ വരുന്നത്. താൻ മറ്റൊരാളുമായി കമ്മിറ്റഡ് ആണെന്ന് ജാസ്മിൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ജാസ്മിൻ ​ഗബ്രിയുമായി ബി​ഗ് ബോസിൽ വെച്ച് അടുത്തതോടെ ഈ യുവാവ് ബന്ധം വേണ്ടെന്ന് വെച്ചു. ജാസ്മിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിടുകയും ചെയ്തു.

More in Malayalam

Trending

Recent

To Top