Connect with us

ജാസ്മിനും ഗബ്രിയും ഒന്നിച്ചു! ആഘോഷമാക്കി ആരാധകർ

Uncategorized

ജാസ്മിനും ഗബ്രിയും ഒന്നിച്ചു! ആഘോഷമാക്കി ആരാധകർ

ജാസ്മിനും ഗബ്രിയും ഒന്നിച്ചു! ആഘോഷമാക്കി ആരാധകർ

ബിഗ് ബോസ് മലയാളം ഷോയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ കോംമ്പോയായിരുന്നു ജാസ്മിന്‍-ഗബ്രി കോംമ്പോ. ബിഗ് ബോസ് കഴിഞ്ഞിട്ടും ഇതിനെ ചുറ്റിപ്പറ്റി പലതരത്തിലുള്ള ചർച്ചകളും നടക്കുന്നു. അഭിമുഖങ്ങള്‍ നടത്തുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ മറ്റ് താരങ്ങളോടും ആളുകള്‍ക്ക് ചോദിക്കാനുള്ളത് ജാസ്മിന്‍-ഗബ്രി കോംമ്പോയെക്കുറിച്ചാണ്. ബിഗ് ബോസിൽ പിടിച്ച് നിൽക്കാനുള്ള ഗെയിം മാത്രമായിരുന്നു ഇരുവരുടേയും കൂട്ടുകെട്ട് എന്നായിരുന്നു പലരും കുറ്റപ്പെടുത്തിയത്. ഷോ കഴിഞ്ഞാൽ രണ്ട് പേരും രണ്ട് വഴിക്ക് പോകുമെന്നും ചിലർ വിമർശിച്ചിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെല്ലാം തള്ളി ഹൗസിന് പുറത്തും വളരെ നല്ല സൗഹൃദം പുലർത്തുകയാണ് ജാസ്മിനും ഗബ്രിയും. തങ്ങൾ പരസ്പരം വിളിക്കാറുണ്ടെന്നും സൗഹൃദം പങ്കിടാറുണ്ടെന്നും ജാസ്മിനും ഗബ്രിയും വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും ഇരുവരും സജീവമായി തന്നെ ഇടപെടാറുണ്ട്.

ഷോ കഴിഞ്ഞ് ജാസ്മിനെ റെസ്മിനൊപ്പം മാത്രമാണ് പ്രേക്ഷകർ കണ്ടത്. ഗബ്രിയാകട്ടെ തന്റെ സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ അടിച്ചുപൊളിക്കുകയാണ്. എന്തായാലും കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ പരിഭവം മാറ്റിയിരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന് മാത്രമല്ല പ്രേക്ഷകരോടായി മറ്റൊരു സന്തോഷ വാർത്ത പങ്കിടുകയും ചെയ്തു. തങ്ങൾ ഇരുവരും ഒരുമിച്ച് പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്നുവെന്നായിരുന്നു അത്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും താരങ്ങൾ പങ്കിട്ടു. ഇത് ആഘോഷമാക്കിയിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.

എന്നാൽ ഇതിനിടയിലും ഇരുവരെയും ചേർത്ത് വ്യാജ വാർത്തകൾ വരുന്നുണ്ട്. അത്തരത്തിൽ വ്യാജ വാർത്തകളില്‍ ഒന്നായിരുന്നു ഇരുവരും രാത്രിയില്‍ ബൈക്കില്‍ റൈഡിന് പോയി എന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ചിരിച്ചുകൊണ്ട് തന്നെ മറുപടി പറയുകയാണ് ജാസ്മിന്‍. ഞാനും റസ്മിനും കൂടെ വൈപ്പിനില്‍ ഫുഡ് കഴിക്കാന്‍ പോയിരുന്നു. അവളുടെ മുഖം കാണിക്കുന്ന ഒരു സ്റ്റോറിയും അതോടൊപ്പം തന്നെ റസ്മിന്‍ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോയുമാണ് ഞാന്‍ സ്റ്റോറിയാക്കിയത്. എന്നാല്‍ അത് ഒരു പേജ് എടുത്തിട്ടിരിക്കുന്ന് ഞാന്‍ ഗ്രബിയുടെ കൂടെ ബൈക്കില്‍ പോകുന്നു എന്ന തരത്തിലാണ്.

ഗബ്രിയുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്തെന്നും പറഞ്ഞ് ആരെങ്കിലും ഒരു സ്റ്റോറി ഇട്ടാല്‍ എനിക്കൊന്നും ഇല്ല. ബൈക്ക് ആണെങ്കിലും കാർ ആണെങ്കിലും ശരി, ഗബ്രിയുമായി സഞ്ചരിച്ചു എന്ന് പറയുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ആക്ഷേപവും അധിക്ഷേപവുമില്ല. ഒരു മനുഷ്യന്റെ കൂടെ വണ്ടിയില്‍ കയറുന്നതിന് ഇങ്ങനെ വന്ന് പറയാനൊന്നുമില്ല. പക്ഷെ ഞാന്‍ റസ്മിന്റെ കൂടെ യാത്ര ചെയ്തതിനെ ഇങ്ങനെ വളച്ചൊടിക്കുന്നതിലെ എനിക്ക് പ്രശ്നമുള്ളു. അറിയാത്തതും ഇല്ലാത്തതുമായി കാര്യങ്ങള്‍ പറയുന്നതിലെ എനിക്ക് പ്രശ്നമുള്ളുവെന്നും ജാസ്മിന്‍ പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top