ഗായകൻ കൊല്ലം ഷാഫിയുടെ സഹോദരൻ കാറപകടത്തിൽ മരിച്ചു
By
Published on
ഗായകൻ കൊല്ലം ഷാഫിയുടെ സഹോദരൻ മുസ്തഫ(42) കാറപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു.
കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ വളപ്പില്‍ മുഹമ്മദ്. മാതാവ്: സുഹറ. ഭാര്യ: മുബീന. മക്കള്‍: ആദില്‍, മജ്ഷാന. സഈദ്, സഫൂറ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
accident death kollam shafi brother
Continue Reading
You may also like...
Related Topics:
