Connect with us

കോടികൾ പൊടിച്ച് വിരുന്നു സത്കാരം! വിവാഹശേഷം മാളവികയുടെ വീട്ടിൽ ആദ്യമായി നവനീത് എത്തിയപ്പോൾ…

Malayalam

കോടികൾ പൊടിച്ച് വിരുന്നു സത്കാരം! വിവാഹശേഷം മാളവികയുടെ വീട്ടിൽ ആദ്യമായി നവനീത് എത്തിയപ്പോൾ…

കോടികൾ പൊടിച്ച് വിരുന്നു സത്കാരം! വിവാഹശേഷം മാളവികയുടെ വീട്ടിൽ ആദ്യമായി നവനീത് എത്തിയപ്പോൾ…

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നുവേണം മനസിലാക്കാൻ. വേദികളിൽ നിന്നും വേദികളിലേക്ക് പാറിനടന്ന് വധുവും വരനും ക്ഷീണിച്ചെങ്കിൽ, ഇനി അവർക്ക് വീട്ടിൽ വിശ്രമിക്കാം. മാളവിക വളർന്നുവന്ന വീട്ടിലേക്ക് സുമംഗലിയായി, ഭർത്താവിന്റെ കൈപിടിച്ച് കയറുന്ന ദൃശ്യം ജയറാം ഇൻസ്റ്റഗ്രാം വീഡിയോ രൂപത്തിൽ പോസ്റ്റ് ചെയ്തു. ജയറാമിന്റെ ആരാധകരും ഈ വീഡിയോ അതാതു പേജുകളിൽ ഷെയർ ചെയ്തിരിക്കുന്നു. വീട്ടിലേക്ക് കാലെടുത്തുവച്ച മകളെ പാർവതി സിന്ദൂരം ചാർത്തി അകത്തേക്ക് സ്വീകരിച്ചു. ഇത്രയും കാലം വളർന്നു വലുതായ വീട്ടിൽ, ഭാര്യയായ ശേഷമുള്ള മാളവിക വന്നുചേരുമ്പോൾ ചില പ്രത്യേകതകൾ കാണാം. കൂടെ ഭർത്താവ് നവനീത് ഗിരീഷും ഉണ്ട്. സ്വന്തം വീട്ടിൽ ചക്കിയെ സുമംഗലിയായി കണ്ട ജയറാമിനും പാർവതിക്കും കാളിദാസിനും സന്തോഷം മുഖത്തു പ്രകടമായിരുന്നു.

വിവാഹം കഴിഞ്ഞ് മാളവികയുടെ ഭർത്താവ് നവനീത് ജയറാമിന്റെ വീട്ടിലേയ്ക്ക് എത്തിയ ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വളരെ സന്തോഷവതിയായാണ് ചക്കി തന്റെ വീട്ടിലേക്ക് വീണ്ടും എത്തിയത്. വളരെ സിമ്പിൾ വേഷത്തിലെത്തിയ ചക്കി നവനീതിനെ ഏല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. തന്റെ വീട്ടിലെ നായ്കുട്ടികളെ വരെ ചക്കി പരിചയപ്പെടുത്തി കൊടുത്തിരുന്നു. വീട്ടിലെത്തിയ അതിഥികളോടും വളരെ നല്ല രീതിയിൽ തന്നെ നവനീത് സംസാരിക്കുന്നുണ്ട്. വീട്ടിലെ വിരുന്നു സത്കാരവും വളരെ ആഡംബര രീതിയിൽ തന്നെ നടന്നു. ചക്കിയുടെ കല്യാണം അതിഗംഭീരമായി തന്നെയായിരുന്നു ആഘോഷം. ഓരോ ചടങ്ങും ആഘോഷമാക്കി മാറ്റുകയായിരുന്നു ജയറാമും പാർവതിയും. വീട്ടിലേക്കെത്തിയ തന്റെ മരുമകനെ മകനായി സ്വീകരിച്ച് ഒരു രാജകുമാരനെ പോലെയാണ് ഇരുവരും സ്വീകരിച്ചത്.

താരപുത്രിമാരായ ഭാഗ്യാ സുരേഷും മാളവികാ ജയറാമും വിവാഹിതരായത് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലാണ്. ജനുവരിയിൽ ഭാഗ്യയും ശ്രേയസും ജീവിതം ആരംഭിച്ചപ്പോൾ, മെയ് മാസത്തിൽ മാളവിക നവനീതിന്റെ വധുവായതും അവിടെത്തന്നെയായിരുന്നു. ലളിതമായ താലികെട്ട് ചടങ്ങിന് ശേഷം സംഘടിപ്പിച്ച വിവാഹസ്വീകരണ ചടങ്ങുകൾ ആകെ മൂന്നിടത്തായാണ് നടന്നത്. മൂന്നു പരിപാടികൾക്കും മലയാള സിനിമാ താരങ്ങൾ പലരും വന്നുചേർന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ പങ്കെടുത്ത അതിഥികളിൽ ഉൾപ്പെടുന്നു. മലയാളിയെങ്കിലും, ചെന്നൈയിൽ പഠിച്ചു വളർന്ന മാളവികാ ജയറാം പാലക്കാടിന്റെ മരുമകളായിക്കഴിഞ്ഞു. എന്നാൽ പാലക്കാട് നെന്മാറയിൽ ജനിച്ചുവെങ്കിലും ഭർത്താവ് നവനീതും പഠിച്ചതോ വളർന്നതോ ആ നാട്ടിലല്ല. യു.കെ. കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ആണ് നവനീത് ഗിരീഷ്. പിതാവ് ഗിരീഷ് മേനോൻ ഐക്യരാഷ്ട്ര സഭാ മുൻ ഉദ്യോഗസ്ഥനാണ്. മാളവികയുടെ വിവാഹത്തോടെ തീരുന്നില്ല ജയറാം കുടുംബത്തിന്റെ ആഘോഷം. ഇതൊരു തുടക്കം മാത്രം. മകൻ കാളിദാസിന്റെ വിവാഹം ഈ വർഷം പ്രതീക്ഷിക്കാം. മോഡലായ താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top