Malayalam
കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂവെന്നൊക്കെ പറഞ്ഞ് ഒരുപാടാളുകൾ വന്നു. മരണഭീഷണി വരെ ഉണ്ടായി- ദിലീപിനെതിരെ തുറന്നടിച്ച് പ്രശസ്ത കൺസെപ്റ്റ് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ നായർ
കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂവെന്നൊക്കെ പറഞ്ഞ് ഒരുപാടാളുകൾ വന്നു. മരണഭീഷണി വരെ ഉണ്ടായി- ദിലീപിനെതിരെ തുറന്നടിച്ച് പ്രശസ്ത കൺസെപ്റ്റ് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ നായർ
ദിലീപ് എന്ന നടനെ എറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ കേസാണ് നടിയെ ആക്രമിച്ച കേസ്. നിലവിൽ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താൻ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേസിലെ നിരവധി സാക്ഷികള്‍ മൊഴിമാറ്റിയിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞതും. ചില സുപ്രധാന തെളിവുകളും അന്വേഷണ സംഘം കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. അതിന് പിന്നാലെ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപ്പീലും നൽികിയിരുന്നു. എന്നാലിപ്പോഴിതാ ദിലീപിനെതിരെയുള്ള നിർണായക മൊഴി പുറത്ത് വരുകയാണ്. പ്രശസ്ത കൺസെപ്റ്റ് ഫോട്ടോഗ്രാഫറായ തിരുവനന്തപുരം സ്വദേശി അരുൺ രാജ് ആർ നായരുടേതാണ് ആ വെളിപ്പെടുത്തൽ. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്നുകാട്ടുന്നത്. നടിയെ ആക്രമിച്ച സംഭവമടക്കം നിരവധി സമകാലിക വിഷയങ്ങൾ അരുൺ ചിത്രങ്ങളാക്കിയിരുന്നു. അതിൽ മിക്കതും സോഷ്യൽ മീഡിയയിൽ വൈറലാകുകയവും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങൾ ചെയ്യുമ്പോൾ
ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് അരുൺ.
‘ഞാൻ ദിലീപിന്റെ കേസ് കൺസെപ്‌റ്റായി എടുത്തിട്ടുണ്ട്. ദിലീപ് എന്ന് പേരെടുത്ത് തന്നെ പറയും. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് വന്നപ്പോൾ ആദ്യം പ്രതികരിച്ചവരിലൊരാളാണ് ഞാൻ. നടിക്ക് നീതി കിട്ടില്ലെന്ന് എഴുതിവച്ചാണ് ഞാൻ കൺസെപ്റ്റ് ചെയ്തത്. അയാളുടെ കൈയിൽ കാശ് ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത്. നിയമം സ്‌ട്രോംഗ് ആയതുകൊണ്ടല്ല. ഞാനിത് പറഞ്ഞപ്പോൾ, കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂവെന്നൊക്കെ പറഞ്ഞ് ഒരുപാടാളുകൾ വന്നു. മരണഭീഷണി വരെ ഉണ്ടായിട്ടുണ്ട്. തെറ്റായ കാര്യമാണ് ഞാൻ ചെയ്യുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറ്റ് ചെയ്യുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ഞാൻ ചെയ്യുന്നത് സമൂഹത്തിന് വേണ്ടിയാണ്. കന്യാസ്ത്രീയെ ആക്രമിച്ച കേസിലും ഞാൻ പ്രതികരിച്ചിട്ടുണ്ട്.
അന്ന് കുറേ ടീമുകൾ വന്ന് തെറിയഭിഷേകമായിരുന്നു. മെസേജിലാണ് തെറി വിളിക്കുന്നത്. കമന്റിലാരും തെറി വിളിക്കില്ല. കാരണം എന്റെ ഫോളോവേഴ്സിൽ കൂടുതൽ പേരും വിവരമുള്ളവരാണ്. കമന്റിൽ തെറി വിളിച്ചാൽ ഞാൻ തിരിച്ച് മറുപടി കൊടുക്കേണ്ടി വരില്ല. ഫോളോവേഴ്സ് തന്നെ പണി കൊടുത്തോളും.’ വിജയ് ബാബുവിന്റെ വിഷയത്തിലും ഞാൻ പ്രതികരിച്ചിട്ടുണ്ട്. സിനിമയിലേക്ക് ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ആൾക്കാർ വരുന്നു. ആ ഫ്രണ്ട്ഷിപ്പ് ബ്രേക്കാവുമ്പോൾ പരാതി പറയുന്ന സംഭവങ്ങൾ ഇവിടെ നടക്കാറുണ്ട്. ആ പെൺകുട്ടിയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഞാൻ പ്രതികരിച്ചതെന്നും അരുൺ പറഞ്ഞു.
